Kerala Cooperator

പണപ്പെരുപ്പം കൂടുന്നു; പലിശ നിരക്ക് ഇനിയും കൂട്ടിയേക്കും

നുവരിയിലെ പണപ്പെരുപ്പനിരക്ക് റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ ആറു ശതമാനത്തിനു മുകളിലായ സാഹചര്യത്തില്‍ ഏപ്രിലില്‍ നടക്കുന്ന പണ നയത്തില്‍ അടിസ്ഥാന പലിശനിരക്കായ റിപ്പോ ഇനിയും ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തല്‍. കാല്‍ശതമാനംവരെ വര്‍ധനയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ പണനയത്തിലെ കാല്‍ശതമാനം വര്‍ധനയോടെ പലിശനിരക്ക് നിലവില്‍ 6.5 ശതമാനത്തിലെത്തി. ഏപ്രിലിലിത് 6.75 ശതമാനമായി കൂട്ടിയേക്കാമെന്നാണ് അനുമാനം.

ഫെബ്രുവരിയില്‍ ചേര്‍ന്ന പണ നയ അവലോകന യോഗത്തില്‍ പലിശ ഉയര്‍ത്തുന്നതിനെ സമിതിയിലെ രണ്ട് അംഗങ്ങള്‍ എതിര്‍ത്തിരുന്നു. അഷിമ ഗോയല്‍, ജയന്ത് ആര്‍. വര്‍മ എന്നിവരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ഇനിയും നിരക്കുയര്‍ത്തുന്നത് വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ഭക്ഷ്യേതര വസ്തുക്കള്‍ ഒഴിവാക്കിയുള്ള ചരക്ക്- സേവന മേഖലയിലെ വിലക്കയറ്റം (കോര്‍ ഇന്‍ഫ്‌ളേഷന്‍) ഉയര്‍ന്നുനില്‍ക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ജയന്ത് വര്‍മ പറയുന്നു. പലിശനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് തിരിച്ചടവില്‍ ബാധ്യതയായിട്ടുണ്ട്. ഇത് സ്വകാര്യ ഉപഭോഗത്തെയും അതുവഴി വളര്‍ച്ചയെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇനിയും നിരക്കുയര്‍ത്തുന്നത് വളര്‍ച്ചനിരക്ക് അഞ്ചുശതമാനമായി കുറയാന്‍ കാരണമാകുമെന്നാണ് അഷിമ ഗോയലിന്റെ വിലയിരുത്തല്‍.

അതേസമയം, ഫെബ്രുവരിയിലെ പണ നയ യോഗം ചേരുമ്പോള്‍ തൊട്ടുമുമ്പുള്ള രണ്ടുമാസത്തില്‍ പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയായിരുന്നു. ജനുവരിയിലാണ് വീണ്ടും ഇത് 6.52 ശതമാനമായി കൂടിയത്. പുതിയ സാഹചര്യത്തില്‍ ഏപ്രിലിലെ പണ നയ യോഗത്തില്‍ വലിയൊരു നിലപാടുമാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

 

Related posts

മോറട്ടോറിയം കാലത്തെ ബാങ്കുകളുടെ കിട്ടാക്കടം 1.3 ലക്ഷം കോടി

Kerala Cooperator

അക്കൗണ്ട് ഉടമകളുടെ കെ.വൈ.സി. പുതുക്കാന്‍ ആധാര്‍

Kerala Cooperator

പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമാകും

icooperator
error: Content is protected !!