Kerala Cooperator

അക്കൗണ്ട് ഉടമകളുടെ കെ.വൈ.സി. പുതുക്കാന്‍ ആധാര്‍

രാജ്യത്ത് ആധാര്‍നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി കെ.വൈ.സി. (ഉപഭോക്താക്കളെ അറിയാനുള്ള വിവരങ്ങള്‍) രജിസ്റ്റര്‍ ചെയ്യുന്നതും പുതുക്കുന്നതും കൂടുന്നു. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ കണക്കുപ്രകാരം സെപ്റ്റംബറില്‍ മാത്രം 25.25 കോടി ഇ  കെ.വൈ.സി. ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റിലേക്കാള്‍ 7.7 ശതമാനമാണ് വര്‍ധന.
ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും മറ്റും അക്കൗണ്ടുടമകളെ വ്യക്തമായി തിരിച്ചറിയാനും അവരുടെ വ്യക്തിവിവരങ്ങള്‍ പുതുക്കുന്നതിനുമാണ് കെ.വൈ.സി. സംവിധാനം ഉപയോഗിക്കുന്നത്. ഇതിനുള്ള നടപടികള്‍ കടലാസ് രഹിതമാക്കി നടത്താനാണ് ഇ  കെ.വൈ.സി. സംവിധാനം നടപ്പാക്കിയത്. ആധാര്‍ ഉടമയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമാണ് ഇ  കെ.വൈ.സി. സാധ്യമാകുക. സാമ്പത്തിക സേവനമേഖലയില്‍ ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതായും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വിവരങ്ങള്‍ പുതുക്കാന്‍ കഴിയുന്നതായും വിവര സാങ്കേതിക മന്ത്രാലയം പറയുന്നു. സെപ്റ്റംബര്‍ വരെ 1297.93 കോടി ഇ  കെ.വൈ.സി. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ആധാര്‍നമ്പര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങളിലും (എ.ഇ.പി.എസ്.) വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരിലേക്ക് ഡിജിറ്റല്‍ ഇടപാടുകളുടെ സാധ്യത എത്തിക്കാന്‍ ആധാര്‍ സഹായിക്കുന്നു. സെപ്റ്റംബര്‍ വരെ 1,549.84 കോടി ഇടപാടുകള്‍ ആധാര്‍നമ്പര്‍ അടിസ്ഥാനമാക്കി നടന്നുകഴിഞ്ഞു. മൈക്രോ എ.ടി.എം. ശൃംഖലയിലെ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്. സെപ്റ്റംബറില്‍ മാത്രം 21.03 കോടി എ.ഇ.പി.എസ്. ഇടപാടുകള്‍ നടന്നിട്ടുണ്ട്.

Related posts

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം വ്യക്തികളുടെ സാമ്പത്തിക ആസ്തിയായി കണക്കാക്കാന്‍ കേന്ദ്ര തീരുമാനം

Kerala Cooperator

സഹകരണ ബാങ്കുകള്‍ പുറത്ത്; തപാല്‍ ഓഫീസുകളില്‍ കോര്‍ ബാങ്കിങ് ഈ വര്‍ഷം

Kerala Cooperator

മുൻകൂർ നികുതി ഈടാക്കൽ പി൯വലിക്കുന്നു;ടെലിക്കോം കമ്പനികൾക്ക് കോടികൾ തിരിച്ചു നൽകും

Kerala Cooperator
error: Content is protected !!