Kerala Cooperator

കേരള കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രജതജൂബിലി ആഘോഷം

കേരള കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകുമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്.ഉമാചന്ദ്രബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
വഴുതയ്ക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ സമ്മേളനം മന്ത്രി വി.എന്‍.വാസവനും ഉച്ചയ്ക്ക് രണ്ടിന് സുഹൃദ്‌സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉദ്ഘാടനം ചെയ്യും. സംഘടനയുടെ മുന്‍കാല ഭാരവാഹികളെ മന്ത്രി ജെ.ചിഞ്ചുറാണി ആദരിക്കും.അസോസിയേഷന്റെ മധ്യമേഖലാ സമ്മേളനം ഡിസംബറില്‍ കോട്ടയത്തും സമാപനസമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കോഴിക്കോട്ടും നടക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.പങ്കജാക്ഷന്‍, എസ്.രത്‌നമണി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ഗിരീശന്‍, സെക്രട്ടറി കെ.വിജയന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

സഹകരണ സംഘം ജീവനക്കാര്‍ക്ക് ലാഭ-നഷ്ടം നോക്കാതെ ബോണസ്

Kerala Cooperator

ഇത്തവണ 9.58 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം

‘കാലിക പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ സഹകരണ നിയമം പര്യാപ്തമല്ല’

Kerala Cooperator
error: Content is protected !!