Kerala Cooperator

സംസ്ഥാന സഹകരണ യൂണിയനില്‍ താല്‍ക്കാലിക  നിയമനം

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനില്‍ ഒഴിവുള്ള അസിസ്റ്റന്റ് പബ്‌ളിസിറ്റി ഓഫീസര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസിസ്റ്റന്റ്  പബ്‌ളിസിറ്റി ഓഫീസര്‍ തസ്തികയിലേക്ക് ബിരുദവും ജേണലിസത്തില്‍ ഡിപ്‌ളോമയും ബന്ധപ്പട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബിരുദവും ഡി.സി.എ.യുമാണ് യോഗ്യത. പ്രായ പരിധി 40 വയസ്.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഈ മാസം 31ന് രാവിലെ 10 മണിയ്ക്ക് ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2320420

Related posts

സഹകരണ സാധ്യത പഠിക്കാന്‍ ഹിമാചല്‍ പഠനസംഘം കേരളബാങ്കില്‍

Kerala Cooperator

സഹകരണ സന്ദേശവുമായി കേരളബാങ്ക് ‘മഴവില്ല്’ ഇറക്കുന്നു

Kerala Cooperator

35 വർഷത്തിന് ശേഷം പുത്തൂർ സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു

error: Content is protected !!