Kerala Cooperator

സഹകരണ സന്ദേശവുമായി കേരളബാങ്ക് ‘മഴവില്ല്’ ഇറക്കുന്നു

ഹകരണ ബാങ്കിങ് മേഖലയെ ജനകീയമാക്കാന്‍ വാര്‍ത്ത പത്രികയുമായി കേരളബാങ്ക്. ഒരോ മാസവും വാര്‍ത്ത പത്രിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ‘മഴവില്ല്’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. സഹകരണ പതാകയുടെ നിറത്തെ സൂചിപ്പിക്കുന്നതാണ് വാര്‍ത്ത പത്രികയുടെ പേര്. കേരള ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കൂടാതെ ബാങ്കിങ്, ധനകാര്യം, സഹകരണം എന്നീ മേഖലകളിലെ വാര്‍ത്തകളും വിശേഷങ്ങളും മഴവില്ലിന്റെ ഉള്ളടക്കത്തില്‍ ഉണ്ടാവുന്നതാണ്.

നബാര്‍ഡിന്റെ സഹകരണ വികസന ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് വാര്‍ത്ത പത്രിക പ്രസിദ്ധീകരിക്കുന്നത്. ജനകീയ ബാങ്കിങ് സംവിധാനത്തെ ജനങ്ങള്‍ക്കിടയില്‍ പ്രീയപ്പെട്ടതാക്കുകയെന്നതാണ് വാര്‍ത്ത പത്രികയുടെ ലക്ഷ്യം. ഗ്രാമീണ മേഖലയിലുള്ളവരെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ നബാര്‍ഡ് ഒട്ടേറെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളബാങ്കിന് എ.ടി.എം. സൗകര്യത്തോടെയുള്ള പ്രത്യേക വാഹനങ്ങള്‍ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. ബാങ്കിങ് വാര്‍ത്തകളും സഹകരണ വിശേഷങ്ങളും ജനങ്ങള്‍ക്കിടയിലെത്തിക്കാനുള്ള ചുവടുവെപ്പാണ് വാര്‍ത്ത പത്രിക എന്നത്.

രാജ്യത്ത് ആദ്യമായാണ് എല്ലാമാസവും പുറത്തിറങ്ങുന്ന വാര്‍ത്ത പത്രിക ഒരു സഹകരണ ബാങ്ക് പുറത്തിറക്കുന്നത്. കേരളബാങ്കിനെ ബദല്‍ സാമ്പത്തിക സ്ഥാപനമെന്ന വിശേഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നൂതന ബാങ്കിങ് സേവനങ്ങള്‍ നടപ്പാക്കുന്നതോടെ സര്‍ക്കാരിന്റെ പദ്ധതികളും സാമ്പത്തിക ഇടപാടുകളുമെല്ലാം കേരളബാങ്ക് വഴിയാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് തുകയും വകയിരുത്തിയിട്ടുണ്ട്. അതിനാല്‍, ബാങ്കിന്റെ നിക്ഷേപ-വായ്പ പദ്ധതികള്‍ മാത്രമല്ല, സര്‍ക്കാരിന്റെ പദ്ധതികളുടെ വിശദാംശങ്ങളും വാര്‍ത്ത പത്രികയിലൂടെ ജനങ്ങളിലെത്തിക്കാനാകും. ‘മഴവില്ലി’ന്റെ പ്രകാശനം സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലും സഹകാരികളിലും ഇടപാടുകാരിലും ജീവനക്കാരിലും എത്തിക്കുന്നതിനും,സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനം വിപുലമാക്കുന്നതിനും ചാലക ശക്തിയാവും -കടകംപള്ളി സുരേന്ദ്രന്‍

‘മഴവില്ലി’ന്റെ ആദ്യകോപ്പി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനേജര്‍മാരായ പി.ഗോപകുമാര്‍, സുനില്‍ ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളബാങ്കിന്റെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തിന് ശേഷമായിരുന്നു പ്രകാശന ചടങ്ങ്.

Related posts

പലവക സംഘങ്ങള്‍ക്ക് അപ്പക്‌സ് ബോഡി രൂപീകരിക്കാന്‍ നടപടിയില്ല

Kerala Cooperator

സഹകരണ സാധ്യതകള്‍ തേടാന്‍ ടൂറിസം മേഖല

Kerala Cooperator

നിയമജ്ഞരുമായി ചര്‍ച്ച നടത്തും, ആര്‍ബിഐയെ സമീപിക്കും-വി.എന്‍. വാസവന്‍

Kerala Cooperator
error: Content is protected !!