Kerala Cooperator

അക്കൗണ്ടില്ലെങ്കിലും പണം കൈമാറാന്‍ കഴിയുന്ന ബാങ്ക് ആപ്പ്

ഓരോ ബാങ്കും അവരുടെ ഇടപാടുകാര്‍ക്ക് സേവനം ഉറപ്പാക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, അതത് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമാണ് ഇത് ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് സാധ്യമായിരുന്നത്. ഈ രീതിക്ക് മാറ്റം വരുകയാണ്. ഏത് ബാങ്കിന്റെ ആപ്പ് ഉപയോഗിച്ചും ഏത് ബാങ്കിലെ അക്കൗണ്ടില്‍നിന്നും പണം കൈമാറാമെന്നതാണ് പുതിയ സംവിധാനം. ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ. അധിഷ്ഠിത സംവിധാനമായാണ് ഇതിനായി ആപ്പുകളില്‍ സജീകരിക്കുന്നത്.

ഐ.സി.ഐ.സി.ഐ.ബാങ്കാണ് ഇതിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐ മൊബൈല്‍ ആപ്പ് ഐ.സി.ഐ.സി.ഐ. ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. യു.പി.ഐ. സംവിധാനം വഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിന് പുറമെ മറ്റ് സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. ക്രഡിറ്റ് കാര്‍ഡ് ലഭിക്കാനും തത്സമയ വായ്പയ്ക്ക് അപേക്ഷിക്കാനും അവസരമുണ്ടാകും. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനും ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുന്നതിനും ആപ്പുവഴി കഴിയും.

എസ്.ബി.ഐ.യുടെ ആപ്പും ഉടനെ ഈ രീതിയില്‍ മാറ്റം വരുത്തി അവതരിപ്പിക്കുമെന്നാണ് വിവരം. 30 ദിവസത്തിനുള്ളില്‍ യോനോ ആപ്പുവഴി ഇതിന് സൗകര്യമൊരുക്കുമെന്നാണ് എസ്.ബി.ഐ. അവകാശപ്പെടുന്നത്. 2017 മുതല്‍ ആക്സിസ് ബാങ്ക് മൊബൈല്‍ ബാങ്കിങ് ആപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, മറ്റ് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സംവിധാനമില്ല. അത് ഉള്‍പ്പെടുത്തി ആക്‌സിസ് ബാങ്ക് ആപ്പും ഉടനെ പുറത്തിറങ്ങും. പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ആര്‍.ബി.ഐ.യുടെ താല്‍ക്കാലിക വിലക്കുള്ളതിനാല്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആപ്പ് വൈകും.

നാഷണല്‍ പെയ്മെന്റ് കൊര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2020 ഒക്ടോബറില്‍ നടന്ന 81 ശതമാനം ആപ്പ് ഇടപാടുകളും ഗൂഗിള്‍ പേ, ഫോണ്‍ പേ, എന്നിവ വഴിയണ് നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയാണ്. ഇത്തരം ഇടപാട് നേരിട്ട് ആപ്പുവഴിതന്നെയാക്കാനാണ് ബാങ്കുകള്‍ പുതിയ രീതിയിലേക്ക് മാറുന്നത്.

Related posts

വരുന്നു, സ്മാര്‍ട്ട് ഫോണിനും ടാബുകള്‍ക്കും ഏകീകൃത ചാര്‍ജര്‍

Kerala Cooperator

സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം; പെന്‍ഡ്രൈവിലൂടെ പണവും രേഖകളും തട്ടിയെടുക്കും

Kerala Cooperator

എല്ലാരും തള്ളിയ ‘സുരക്ഷ’ സഹകരണ സംഘങ്ങളില്‍ പരീക്ഷിക്കുന്നു

Kerala Cooperator
error: Content is protected !!