Kerala Cooperator

മിൽമ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നാലുകോടി രൂപ നൽകും

ലബാർ മിൽമ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നാലുകോടി രൂപ നൽകും. ഫെബ്രുവരി ഒന്നുമുതൽ 28-വരെ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീരസംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ അധിക പാൽവിലയായി നൽകാനാണ് ഭരണസമിതിയോഗം തീരുമാനിച്ചത്.

പ്രതിദിനം ഏകദേശം ഏഴുലക്ഷം ലിറ്റർ പാലാണ് മലബാറിലെ ആറ് ജില്ലകളിലെ സഹകരണസംഘങ്ങളിലൂടെ മിൽമ വാങ്ങുന്നത്. ഇതുപ്രകാരം ഫെബ്രുവരിയിൽ മലബാറിലെ ക്ഷീരകർഷകരിലേക്ക് നാലുകോടി രൂപ അധിക പാൽവിലയായി എത്തിച്ചേരും.

മിൽമ ഡെയറിയിൽ സംഭരിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ അധികവിലയായി കണക്കാക്കി അർഹമായ ക്ഷീരസംഘങ്ങളുടെ അക്കൗണ്ടിലേക്ക് പാൽവിലയോടൊപ്പം നൽകും. ക്ഷീരസംഘങ്ങൾ ഈ തുക ക്ഷീരകർഷകർക്ക് നൽകും. അധിക പാൽവില കൂടി കൂട്ടുമ്പോൾ മിൽമ ക്ഷീരസംഘങ്ങൾക്ക് നൽകുന്ന ഒരുലിറ്റർ പാലിന്റെ വില 47.59 രൂപയാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിങ്‌ ഡയറക്ടർ ഡോ. പി. മുരളി എന്നിവർ അറിയിച്ചു.

Related posts

സിൽവർ ജൂബിലി ആഘോഷിച്ച് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്ക്

Kerala Cooperator

സഹകരണ സംഘങ്ങളുടെ ചിട്ടികൾ പരിഷ്ക്കരിക്കാ൯ സർക്കാർ

Kerala Cooperator

സഹകരണ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഇന്ന് അവസാന തീയതി

Kerala Cooperator
error: Content is protected !!