Kerala Cooperator

നടത്തറ സഹകരണ ബാങ്കില്‍ പാര്‍ട്ടി വിലക്കിയവരെ അംഗങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചു

ടത്തറ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അട്ടിമറി വിജയം. ഡി.സി.സി. പ്രസിഡന്റ് വിലക്കിയ പാനലിനെ ബാങ്കിലെ അംഗങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി പദവിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത എം.എല്‍. ബേബി നേതൃത്വം നല്‍കിയ പാനലാണ് മികച്ച വിജയം നേടിയത്. കോണ്‍ഗ്രസ് വലക്കാവ് മണ്ഡലം പ്രസിഡന്റ് ജേക്കബ് പോള്‍ ഈ പാനലില്‍നിന്ന് വിജയിച്ചു.
3600ലേറെ വോട്ട് പാനലിന് ലഭിച്ചു. എം.എല്‍. ബേബിക്ക് 3040 വോട്ടും കിട്ടി. ഡി.സി.സി. നിര്‍ദേശിച്ചവരില്‍ മത്സരത്തിനുണ്ടായിരുന്ന അഞ്ചുപേരില്‍ ആര്‍ക്കും വിജയിക്കാനായില്ല. ബാങ്ക് തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ തുടക്കത്തില്‍ത്തന്നെ എ, ഐ ഗ്രൂപ്പ് പോര് തുടങ്ങിയിരുന്നു. ഇരുവിഭാഗവും പ്രത്യേകം ഗ്രൂപ്പ് യോഗങ്ങളും ചേര്‍ന്നു.പിന്നീട് ഇരുവിഭാഗവും ഒരുമിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നടത്തറ മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം കൈയാങ്കളിയിലെത്തുകയും ഡി.സി.സി. സെക്രട്ടറിമാരായിരുന്ന എം.എല്‍. ബേബിക്കും ടി.എം. രാജീവിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഔദ്യോഗിക പാനലുണ്ടാകുമെന്ന് ഡി.സി.സി. പ്രഖ്യാപിച്ചെങ്കിലും പാനല്‍ ഉണ്ടാക്കാനായില്ല. എല്‍.ഡി.എഫിന് പത്തും എന്‍.ഡി.എ.യ്ക്ക് പത്തും പേര്‍ വീതം മത്സരത്തിനുണ്ടായിരുന്നു. പുതിയ ബാങ്ക് പ്രസിഡന്റിനെ വ്യാഴാഴ്ച തീരുമാനിക്കും.

Related posts

കേന്ദ്രബാങ്ക് കേരളബാങ്കിനെ കുരുക്കും; കേന്ദ്രലക്ഷ്യം കേരളത്തില്‍ നടപ്പാവും

Kerala Cooperator

സഹകരണ റിസ്‌ക് ഫണ്ട് സഹായം മൂന്നുലക്ഷമാക്കി

Kerala Cooperator

കന്നുകാലികള്‍ക്കുള്ള രോഗത്തിന് ഇനി മില്‍മയുടെ ആയുര്‍വേദമരുന്നുകള്‍

Kerala Cooperator
error: Content is protected !!