Kerala Cooperator

വരുന്നു, സ്മാര്‍ട്ട് ഫോണിനും ടാബുകള്‍ക്കും ഏകീകൃത ചാര്‍ജര്‍

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റുകള്‍ പോലുള്ള കൈവശം കൊണ്ടുനടക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍ സംവിധാനം നിയമപ്രകാരം കൊണ്ടുവരുന്നതിനായുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ മേഖലയിലെ പ്രതിനിധികളും ഓഗസ്റ്റ് 17ന് കൂടിക്കാഴ്ച നടത്തും.

ഓരോ ഉപകരണത്തിലും കമ്പനികള്‍ വ്യത്യസ്ത ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഇത് ഇലക്‌ട്രോണിക് മാലിന്യം കുമിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇതിനകം ഏകീകൃത ചാര്‍ജിങ് സംവിധാനത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ചെറു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് യു.എസ്.ബി.സി.പോര്‍ട്ട് അധിഷ്ഠിത ചാര്‍ജിങ് സംവിധാനമാണ് പരിഗണിച്ചിട്ടുള്ളത്. 2024 മുതല്‍ ഇതു നടപ്പാക്കാനാണ് തീരുമാനം.

വിദേശ രാജ്യങ്ങളില്‍ ഇതു നടപ്പാക്കാമെങ്കില്‍ ഇന്ത്യയില്‍ എന്തുകൊണ്ടു പാടില്ലെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. മാത്രമല്ല, ഇന്ത്യ ഇത്തരമൊരു നിര്‍ദേശം വെച്ചില്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇമാലിന്യം ഇന്ത്യയിലേക്കൊഴുകാനുള്ള സാധ്യതയും മുന്നിലുണ്ട്. നിലവിലെ ചാര്‍ജര്‍ പോര്‍ട്ടുകളില്‍ പാകമല്ലാതെ വരുമ്പോള്‍ ഓരോ ഉപകരണത്തിനും പ്രത്യേകം ചാര്‍ജര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.

Related posts

ജാഗ്രത വേണം; വൈഫൈ ഉപയോഗിച്ചാലും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും

Kerala Cooperator

സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം; പെന്‍ഡ്രൈവിലൂടെ പണവും രേഖകളും തട്ടിയെടുക്കും

Kerala Cooperator

അക്കൗണ്ടില്ലെങ്കിലും പണം കൈമാറാന്‍ കഴിയുന്ന ബാങ്ക് ആപ്പ്

Kerala Cooperator
error: Content is protected !!