Kerala Cooperator

ബജറ്റില്‍ സഹകരണത്തിന് പുതിയ പദ്ധതിയില്ല; ഫണ്ട് നീക്കിയിരിപ്പിലും കുറവ്

ഹകരണ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തിലും  സംസ്ഥാന ബജറ്റില്‍ കാര്യമായ പരിഗണന ലഭിച്ചില്ല. പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികളെ ശക്തിപ്പെടുത്താനുള്ള ഫണ്ടും നീക്കിവെച്ചിട്ടില്ല. സഹകരണ മേഖലയ്ക്ക് മൊത്തം നീക്കിവെച്ച ഫണ്ടിലും കുറവുവരുത്തി.
കഴിഞ്ഞബജറ്റില്‍ 140.50 കോടിരൂപയാണ് സഹകരണ മേഖലയ്ക്കായി നീക്കിവെച്ചിരുന്നത്. ഇത്തവണ അത് 134.42 കോടിരൂപയായി കുറഞ്ഞു. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞതവണ 15.75 കോടിരൂപയായിരുന്നത്, ഇത്തവണ 15 കോടിയായി. യുവ സഹകരണ സംഘങ്ങള്‍ക്കും ആശുപത്രി സഹകരണ സംഘങ്ങള്‍ക്കുമായി കഴിഞ്ഞതവണ 18.40 കോടിരൂപ നീക്കിവെച്ചിരുന്നു. ഇത്തവണ, അത്തരം സംഘങ്ങള്‍ പരിഗണിക്കപ്പെട്ടില്ല.പട്ടികവിഭാഗം സഹകരണ സംഘങ്ങളെ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പുനര്‍ജനി പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്. ഇത്തരം സംഘങ്ങളുടെ വികസനത്തിനായി 11.60 കോടിരൂപ കഴിഞ്ഞതവണ നീക്കിവെച്ചിരുന്നു. ഇത് ഒട്ടേറെ സംഘങ്ങള്‍ക്ക് ഗുണകരമായി. പട്ടിക വിഭാഗം സംഘങ്ങളുടെ പദ്ധതികളെ സഹായിക്കാനായി ഏഴ് കോടി രൂപയാണ് പുതിയ ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്.

അംഗസമാശ്വാസ നിധി, സഹകരണ പരിശീലനവും ഗവേഷണവും എന്നിവയ്‌ക്കെല്ലാം കഴിഞ്ഞ ബജറ്റില്‍ തുക മാറ്റിവെച്ചിരുന്നു. ഇത്തവണ അതെല്ലാം ഒഴിവാക്കി. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, സംഭരണം, വിപണനം എന്നിവയ്ക്കായി 7.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാനായി രൂപീകരിക്കുന്ന സഹകരണ സംരംക്ഷണ നിധിയിലേക്ക് 11.15 കോടിരൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്.

കോഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ ടെക്‌നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍ എന്ന പദ്ധതി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള വിഹിതവും കുറച്ചു. കഴിഞ്ഞതവണ 34.50 കോടിയായിരുന്നത്, ഇത്തവണ 30 കോടിയായി. പ്രാഥമിക സംഘങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ്, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കുള്ള എന്‍.സി.ഡി.സി. സഹായമായി 28.10 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

Related posts

സഹകരണ ബാങ്കുകളുടെ ‘വിദേശ ഇടപാടുകള്‍’ പരിശോധിക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി ഇ.ഡി.

Kerala Cooperator

പുല്‍പള്ളി സഹകരണ ബാങ്കില്‍ പോരടിച്ച് ജയിക്കാന്‍ രാഷ്ട്രീയ യുദ്ധം

Kerala Cooperator

കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയ്ക്ക് ‘കേരളബ്രാന്‍ഡ്’; സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഡെബിള്‍ ബ്രാന്‍ഡിങ്

Kerala Cooperator
error: Content is protected !!