Kerala Cooperator

പുല്‍പള്ളി സഹകരണ ബാങ്കില്‍ പോരടിച്ച് ജയിക്കാന്‍ രാഷ്ട്രീയ യുദ്ധം

പുല്‍പള്ള സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. യു.ഡി.എഫ്. ഭരിച്ചിരുന്ന ബാങ്ക്, തട്ടിപ്പിന്റെ ആക്ഷേപങ്ങള്‍ കേട്ടുതുടങ്ങിയപ്പോള്‍ വകുപ്പ് ഇടപെട്ട് ഭരണസമിതി പിരിച്ചുവിട്ടതാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ബാങ്കിന്റെ രാഷ്ട്രീയ അധികാരികള്‍ ആരാണെന്നത് ഇനി അംഗങ്ങളുടെ ഹിതമറിഞ്ഞ് തീരുമാനമാകും. ഒക്ടോബര്‍ ഒമ്പതിനാണ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്.

ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇരുപക്ഷവും തയ്യാറാക്കി കഴിഞ്ഞു. മണി ഇല്യമ്പത്ത്, മിനി റെജി, എ. അന്നമ്മ, രാധാമണി വേണു, എം.യു. ജോര്‍ജ്, കെ.എല്‍. ടോമി, ടി.പി. ശശിധരന്‍, കെ.എം. എല്‍ദോസ്, സി.പി. ജോയി, പി.വി. പ്രേമരാജന്‍, കെ.എം. മാത്യു എന്നിവരാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍. സജി മാത്യു, കെ.വി. പ്രേമരാജന്‍, ജോര്‍ജ് പരത്തുവയല്‍, കുഞ്ഞുമോന്‍ വെട്ടുവേലില്‍, പി.സി. രാമചന്ദ്രന്‍, സുകുമാരന്‍ താഴെകാപ്പ്, പി. ഡീവന്‍സ്, ടി.വി. അനില്‍മോന്‍, ബി. ഉഷ, ആര്‍. ദേവയാനി, ഷൈല വിജയകുമാര്‍ പന്തലാനിക്കല്‍ എന്നിവരാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍.

സഹകരണവകുപ്പിന്റെ അന്വേഷണത്തില്‍ വായ്പക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വംനല്‍കിയിരുന്ന ഭരണസമിതിയെ 2019ലാണ് ല്‍ പിരിച്ചുവിടുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. കെ.പി.സി.സി. അംഗങ്ങളായ കെ.എല്‍. പൗലോസും കെ.കെ. അബ്രഹാമും ബാങ്ക് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഇരുപക്ഷവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ സ്ഥിരമായി സഹകരണബാങ്ക് ക്രമക്കേട് ചര്‍ച്ചാവിഷയമായിരുന്നു.

 

Related posts

കേപ്പ് ഇനി പഴയ കേപ്പാവില്ല; ആസ്ഥാന മന്ദിരമായി, കോഴ്‌സുകളും പരിഷ്‌കരിക്കും

Kerala Cooperator

വിവിധോദ്ദേശ്യ വായ്പ സംഘങ്ങളുമായി കേരളത്തിലേക്ക് കേന്ദ്രസഹകരണ മന്ത്രാലയം

Kerala Cooperator

ഉല്‍പാദന യൂണിറ്റുകള്‍ക്ക് നബാര്‍ഡ് സഹായം കിട്ടും; ഏകോപനത്തിന് നോഡല്‍ ഓഫീസര്‍

Kerala Cooperator
error: Content is protected !!