Kerala Cooperator

വാണിജ്യബാങ്കുകള്‍ എഴുതിതള്ളിയത് 10.6 ലക്ഷം കോടി

  • അഞ്ചുകോടിക്ക് മുകളിലുള്ള 23,000 വായ്പകള്‍ എഴുതിതള്ളി
  • ഈ വായ്പകളില്‍ പകുതിയിലേറെയും കോര്‍പ്പറേറ്റുകളുടേത്.
  • മൂന്നുവര്‍ഷത്തിനിടെ പൊതുമേഖല ബാങ്കുകള്‍ എഴുതിതള്ളിയത് 3.66 ലക്ഷം കോടി വായ്പ.

ഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വാണിജ്യ ബാങ്കുകള്‍ എഴുതിതള്ളിയത് 10.6 ലക്ഷം കോടിയരൂപയുടെ വായ്പകള്‍. കേന്ദ്രധനസഹമന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കാണിത്. എഴുതിതള്ളിയ വായ്പകളില്‍ പകുതിയിലധികവും കോര്‍പ്പറേറ്റുകളുടെയും സേവന മേഖലയുടെയും വായ്പകളാണ്. അഞ്ചുകോടിക്ക് മുകളില്‍ 2300 വായ്പകള്‍ എഴുതിതള്ളിയിട്ടുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടിയില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ എഴുതിതള്ളിയത് 3.66 ലക്ഷം കോടി രൂപയുടെ വായ്പകള്‍. വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, ഇക്കാലത്ത് വിവിധ മാര്‍ഗങ്ങളിലൂടെ നിഷ്‌ക്രിയ ആസ്തിയായി മാറിയ 1.90ലക്ഷം കോടി രൂപ വായ്പകള്‍ ബാങ്കുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്.2

2020-21 സാമ്പത്തിക വര്‍ഷം 58,494 കോടി രൂപയാണ് എഴുതിതള്ളിയത്. ഈ വര്‍ഷം  67,162 കോടിയാണ് തിരിച്ചുപിടിച്ചത്.  2022-23 എസ്.ബി.ഐ. 24,061 കോടിരൂപയുടെ വായ്പ എഴുതിതള്ളിയപ്പോള്‍ 13,024 കോടി രൂപ തിരിച്ചുപിടിച്ചു. ബാങ്ക് ഓഫ് ബറോഡ് 17,998 കോടി എഴുതി തള്ളുകയും 6294 കോടി തിരിച്ചുപിടിക്കുകയും ചെയ്തു. എഴുതിതള്ളിയ വായ്പകള്‍ തിരിച്ചുപിടിക്കല്‍ നടപടി ശക്തമാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

Related posts

പ്രവാസികള്‍ക്ക് സരംഭകരാകാന്‍ രണ്ടുകോടിവരെ വായ്പ; അപേക്ഷ ഇപ്പോള്‍

Kerala Cooperator

നോട്ട് നിരോധനത്തിന് ശേഷം വിപണിയില്‍ അധികമെത്തിയത് 10ലക്ഷം കോടി കറന്‍സികള്‍

icooperator

സഹകരണ ബാങ്കുകളെ മറികടന്ന് കെ.എഫ്.സി. ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു

Kerala Cooperator
error: Content is protected !!