Kerala Cooperator

പ്രവാസികള്‍ക്ക് സരംഭകരാകാന്‍ രണ്ടുകോടിവരെ വായ്പ; അപേക്ഷ ഇപ്പോള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായ പ്രവാസികള്‍ക്ക് കേരളത്തില്‍ സംരംഭം തുടങ്ങാനുള്ള പദ്ധതിക്ക് മികച്ച പ്രതികരണം. പ്രവാസി ഭദ്രതാ എന്നപേരിലുള്ള പദ്ധതി അനുസരിച്ച് രണ്ടുകോടി രൂപവരെ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വായ്പാസഹായം നല്‍കുന്നുണ്ട്.

നിരവധി പേര്‍ക്ക് തൊഴിലുറപ്പാക്കുന്ന മികച്ച സംരംഭക ആശയങ്ങള്‍ക്കാണ് വായ്പ. നാലുദിവസത്തിനകം വായ്പ നേടാം. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപവരെ വായ്പ നേടാം. കൊവിഡ് പ്രതിസന്ധിമൂലം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ തൊഴിലന്വേഷകരല്ല, തൊഴില്‍ദാതാക്കളാക്കുക ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രവാസി ഭദ്രതാ പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെയാണ് പലിശനിരക്ക്. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും.

പ്രത്യേകതകള്‍

  • പലിശനിരക്ക് ആദ്യ നാലുവര്‍ഷത്തേക്ക് 5 ശതമാനം; നോര്‍ക്ക റൂട്ട്‌സിന്റെ പലിശ സബ്‌സിഡി കിഴിച്ചുള്ള നിരക്കാണിത്. തുടര്‍ന്ന് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ.
  • വായ്പാത്തിരിച്ചടവ് കാലാവധി അഞ്ചരവര്‍ഷം. മുതല്‍തിരിച്ചടവിന് ആറുമാസം വരെ മൊറട്ടോറിയം; ഇക്കാലയളവിലും പലിശയടയ്ക്കണം.
  • രണ്ടുവര്‍ഷം വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. പ്രമോട്ടര്‍മാര്‍ക്ക് 650നുമേല്‍ സിബില്‍ സ്‌കോര്‍ വേണം.
  • വായ്പ നല്‍കുന്നത്: മൂലധന വായ്പയല്ല. കെട്ടിടനിര്‍മ്മാണം, യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ക്കാണ് വായ്പ. വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്ക് വായ്പ കിട്ടില്ല.
  • വായ്പയുടെ പ്രൊസസിംഗ് ചാര്‍ജായ ഒരുലക്ഷം രൂപയും ജി.എസ്.ടിയും ഒഴിവാക്കും. 0.75 ശതമാനം മുന്‍കൂര്‍ ഫീസില്‍ 0.25 ശതമാനം അടച്ചാല്‍മതി.
  •  www.ksidc.org നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് വായ്പയ്ക്കായി ഡിസംബര്‍ 31നകം അപേക്ഷിക്കണം.

Related posts

കിട്ടാക്കടം പിരിക്കാന്‍ ‘ബാഡ് ബാങ്ക്’ തുടങ്ങാന്‍  ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍  

Kerala Cooperator

സംരംഭങ്ങള്‍ക്ക് അഞ്ചുശതമാനം പലിശയ്ക്ക് ഒരുകോടിരൂപവരെ വായ്പ

Kerala Cooperator

ബാഡ് ബാങ്ക് ലൈസന്‍സിനായി ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍

Kerala Cooperator
error: Content is protected !!