Kerala Cooperator

നോട്ട് നിരോധനത്തിന് ശേഷം വിപണിയില്‍ അധികമെത്തിയത് 10ലക്ഷം കോടി കറന്‍സികള്‍

  • ഈ വര്‍ഷം 22.4 ശതമാനം വര്‍ദ്ധനവ്
  • യു.പി.ഐ. ഇടപാടുകളുടെ എണ്ണം 200 കോടികവിഞ്ഞു.
  • ലോക്ഡൗണിന് ശേഷം ആളുകള്‍ കൈയ്യില്‍ കരുതുന്ന പണത്തിന്റെ തോത് കൂടി

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടമാട് മാത്രമല്ല, കറന്‍സികളുടെ എണ്ണവും കുത്തനെ കൂടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. ഇതിന് ശേഷം നോട്ടിടപാടുകള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഡിജിറ്റല്‍ രീതികള്‍ നടപ്പാക്കി.

നോട്ട് നിരോധിക്കുന്ന ഘട്ടത്തില്‍ 17.97 ലക്ഷം കറന്‍സികളാണ് ഇന്ത്യയില്‍ വിനിമയത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 27.8 ലക്ഷം കോടികളുടെ കറന്‍സികളുണ്ട്. അതായത് നാലുവര്‍ഷം കൊണ്ട് 54 ശതമാനം അതായത്, 10ലക്ഷം കോടിരൂപയ്ക്ക് അടുത്ത് കറന്‍സികള്‍ വര്‍ദ്ധിച്ചു.

വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 22.4 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ഒരുവര്‍ഷം കൊണ്ട് ഇരട്ടിയോളം കറന്‍സികളുടെ വിനിയോഗം കൂടുന്നത് എന്തുകൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ദീപാവലി ഉള്‍പ്പടെയുള്ള ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടിരൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു.

സപ്റ്റംബര്‍ 11ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26ലക്ഷം കോടി കടന്നത്. 2020 മാര്‍ച്ച് 31ന് ഇത് 24.47 ലക്ഷം കോടിരൂപയായിരുന്നു.
ഡിജിറ്റല്‍ ഇടപാടിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം 200കോടി കവിഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പണം കൈവശം വെക്കുന്നതിന്റെ തോത് കൂട്ടിയതാണ് കറന്‍സികളുടെ വിനിമയം കൂടാന്‍ കാരണമായതെന്നാണ് പറയുന്നത്. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനായി സര്‍ക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറന്‍സിയുടെ അളവില്‍ വര്‍ദ്ധനവുണ്ടാകാനുള്ള മറ്റൊരുകാരണം. കാര്‍ഷികമേഖലയിലുണ്ടായ ഉണവും ലോക്ഡൗണിന് സേഷം വിപണിയില്‍ ഉപഭോഗം ഉയര്‍ന്നതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്.

Related posts

ബാങ്ക് മേധാവി നിയമനത്തിന് ഇനി പുതിയസംവിധാനം

Kerala Cooperator

കേരളബാങ്ക്: ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റ് എം.കെ.കണ്ണന്‍ വൈസ് പ്രസിഡന്റ്

Kerala Cooperator

വാണിജ്യബാങ്കുകള്‍ എഴുതിതള്ളിയത് 10.6 ലക്ഷം കോടി

Kerala Cooperator
error: Content is protected !!