Kerala Cooperator

കൈത്തറി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗങ്ങളില്‍ നിന്ന് സാമ്പത്തിക താങ്ങല്‍ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായവര്‍ക്ക് അപേക്ഷിക്കാം. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴിലാളികള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം ലഭിയ്ക്കുക. അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസില്‍ നിന്നും, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ല ഓഫീസുകളില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ 2022 ഒക്‌ടോബര്‍ 15നകം അതാത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിലാസം ഇങ്ങനെയാണ്.

* കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് താളിക്കാവ്, കണ്ണൂര്‍ 1, ഫോണ്‍: 04972702995, 9387743190.

* കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബെന്‍ഹര്‍ പ്ലാസ, ബില്‍ഡിങ്ങ്, പി.ഒ, പയ്യോളി, കോഴിക്കോട് 673522, ഫോണ്‍: 0496298479, 9747567564.

* എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ലക്കിസ്റ്റാര്‍ ബില്‍ഡിങ്ങ്, മാര്‍ക്കറ്റ്‌റോഡ്, എറണാകുളം ഫോണ്‍: 04842374935, 9446451942.

* തിരുവനന്തപുരം, കൊല്ലം ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഹാന്റക്‌സ് ബില്‍ഡിങ്ങ്, ഊറ്റുകുഴി, തിരുവനന്തപുരം ഫോണ്‍: 04972331958, 9995091541.

Related posts

മില്‍മയില്‍ നിയമനചട്ടമായി; സ്ഥാനക്കയറ്റത്തിന് മൂന്നുമേഖലകളിലും ഒറ്റമാനദണ്ഡം

Kerala Cooperator

സഹകരണമേഖലയെ തകര്‍ക്കാന്‍ അജണ്ട തയ്യാറാക്കിയിട്ടുണ്ട്’

Kerala Cooperator

കേപ്പില്‍ ജീവനക്കാർക്ക് വേതനം വര്‍ദ്ധിപ്പിച്ചു

Kerala Cooperator
error: Content is protected !!