Kerala Cooperator

സഹകരണ ബാങ്കുകളുടെ ‘വിദേശ ഇടപാടുകള്‍’ പരിശോധിക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി ഇ.ഡി.

ഹകരണ ബാങ്കുകളിലും സംഘങ്ങളിലും പരിശോധന വേണമെന്ന ആവശ്യം കേന്ദ്രം സഹകരണ മന്ത്രാലയത്തെ അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. കരുവന്നൂര്‍ ബാങ്കിലെ അന്വേഷണത്തില്‍ ബോധ്യമായ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു കാര്യം ഉന്നയിക്കുന്നത്. എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ പരിരക്ഷയില്ലാതെയും വിദേശത്തുള്ളവര്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് ഇ.ഡി. പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒരുകാര്യം.

നോട്ട് നിരോധന ഘട്ടത്തിലെ സഹകരണ സംഘങ്ങളുടെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് മുമ്പ് തേടിയിരുന്നു. ഇതനുസരിച്ച് വലിയ പ്രശ്‌നങ്ങളൊന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നില്ല. പക്ഷേ, ഇത് കൃത്യമല്ലെന്ന സംശയമാണ് ഇ.ഡി. ഇപ്പോള്‍ ഉയര്‍ത്തുന്നത്. നോട്ട് നിരോധനത്തിന് മുമ്പും ശേഷവുമുള്ള നിക്ഷേപത്തിന്റെ തോത് നോക്കി സഹകരണ സംഘങ്ങളില്‍ പരിശോധന വേണമെന്നാണ് ഇ.ഡി. കേന്ദ്രത്തിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്.

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പ്രതികളില്‍ ചിലര്‍  വിദേശത്തുള്ളവരുമായി പണമിടപാട് നടത്തിയതിന്റെ വിവരങ്ങള്‍ ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. ഇവര്‍ നോട്ടുനിരോധന ഘട്ടത്തില്‍ സഹകരണ ബാങ്കുകളെ ഉപയോഗിച്ചെന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. ഒരു കേസ് മുന്‍നിര്‍ത്തി സഹകരണ മേഖലയിലാകെ പരിശോധനയും അന്വേഷണവും നടത്താനുള്ള വഴികളാണ് ഇ.ഡി. തേടുന്നതെന്നാണ് സംശയം.

പ്രാഥമിക സഹകരണ ബാങ്കുകളുടെ ബിസിനസ് വിവരങ്ങള്‍ കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം ഇതിനകം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നബാര്‍ഡ് വഴിയും ഇത്തരം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറണെയാണ് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കവും. ഇത്തരം നടപടികളെല്ലാം വലിയ ആശങ്കയോടെയാണ് സഹകാരികള്‍ കാണുന്നത്.

Related posts

ക്യാൻസർ വേട്ടയാടിയ കുടുംബത്തിൻ്റെ ജപ്തി ഒഴിവാക്കാൻ കടബാധ്യത ഏറ്റെടുത്ത് കേരള ബാങ്ക് ജീവനക്കാർ

Kerala Cooperator

കേസിനൊരുങ്ങി ആര്‍.ബി.ഐ.; സഹകരണ ബാങ്കുകളിലെ മുഴുവന്‍ ഇടപാട് വിവരങ്ങളും ശേഖരിച്ചു

Kerala Cooperator

കെ. റെയില്‍ പദ്ധതിക്ക്കല്ലിട്ട ഭൂമി സഹകരണ ബാങ്കുകൾ ഈടായി സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം

Kerala Cooperator
error: Content is protected !!