Kerala Cooperator

അംഗപരിമിതരായ സഹകരണ ജീവനക്കാര്‍ക്ക് 1000 രൂപ അലവന്‍സ്

സഹകരണ സംഘങ്ങളിലെയും അപ്പക്‌സ് സ്ഥാപനങ്ങളിലെയും അംഗപരിമിതരായ ജീവനക്കാര്‍ക്ക് പ്രതിമാസം 1000 രൂപ കണ്‍വേയന്‍സ് അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  മുന്‍കാല പ്രാബല്യത്തോടെയാണ് അനുമതി. 2018 നവംബര്‍ ഒന്നുമുതല്‍ ജീവനക്കാര്‍ക്ക് അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും.

അംഗപരിമിതരായ ജീവനക്കാര്‍ക്ക് അലവന്‍സ് അനുവദിക്കാമെന്ന് കാണിച്ച് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.കെ.ഗോപകുമാര്‍ 2020 ഒക്ടോബര്‍ 20നാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഏഴിന് സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേക സര്‍ക്കുലറും പുറത്തിറക്കി.

സംസ്ഥാനത്താകെ 1800 ഓളം അംഗപരിമിതരായ ജീവനക്കാര്‍ സഹകരണ സംഘങ്ങളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ പലരും ജോലിക്കെത്തുന്നത് മറ്റുപലരുടെയും സഹായത്തോടെയാണ്. വാടക വാഹനങ്ങളിലെത്തുന്നവരുമുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ക്ക് കണ്‍വേയന്‍സ് അലവന്‍സ് അനുവദിക്കണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനം.

Related posts

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ‘കേരളബാങ്ക് സമഗ്ര’

Kerala Cooperator

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ലാതെ കേരള ബാങ്കില്‍ 22 ഇനം വായ്പകള്‍

Kerala Cooperator

കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ക്ഷീരസഹകരണ സംഘങ്ങളും അക്ഷയകേന്ദ്രങ്ങളും ഒന്നിക്കുന്നു  

Kerala Cooperator
error: Content is protected !!