Kerala Cooperator

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ‘കേരളബാങ്ക് സമഗ്ര’

കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ‘കേരള ബാങ്ക് സമഗ്ര’ എന്ന പുതിയ വായ്പാ പദ്ധതി നടപ്പാക്കും.

 

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രാഥമിക സംഘങ്ങളിലൂടെ ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിവരസാങ്കേതികവിദ്യ, പഠന പരിശീലനകേന്ദ്രങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവയുടെ സ്ഥാപനവും വളര്‍ച്ചയും സംഘങ്ങളിലൂടെ സാദ്ധ്യമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് വായ്പാ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

കേരള ബാങ്ക് പാക്‌സ് ഡെവലപ്‌മെന്റ് വകുപ്പ് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ബ്രോഷര്‍ സ്വീകരിച്ചു. ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, വാഹനങ്ങള്‍, കെട്ടിട നിര്‍മ്മാണം, കമ്പ്യൂട്ടര്‍വത്കരണം, കോര്‍ ബാങ്കിംഗ് സൗകര്യം തുടങ്ങി പ്രാഥമിക സംഘങ്ങളുടെ സമഗ്ര വികസനത്തിന് വായ്പ ലഭ്യമാണ്.

സംഘങ്ങള്‍ ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ 80 ശതമാനം വരെ വായ്പ ലഭിക്കും. കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related posts

എസ്.യു.രാജീവ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്  ചെയര്‍മാന്‍

Kerala Cooperator

‘സഹകരണ ജീവനക്കാര്‍ക്ക് പി.എഫ്. തുല്യത പോരാടി നേടിയ അവകാശമാണ്, അത് നിലനിര്‍ത്താനും അറിയാം’

Kerala Cooperator

സഹകരണ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ മുന്‍ഗണന ലഭ്യമാക്കണം- എംപ്ലോയീസ് ഫ്രണ്ട്

Kerala Cooperator
error: Content is protected !!