Kerala Cooperator

സഹകരണ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ മുന്‍ഗണന ലഭ്യമാക്കണം- എംപ്ലോയീസ് ഫ്രണ്ട്

കേരളത്തിലെ സഹകരണ സംഘം ജീവനക്കാരെയും കോവിഡ് മുന്നണി പോരാളികളായി കണക്കാക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഈ പരിഗണന നല്‍കണം. ജനങ്ങളുമായി നേരിട്ട് ഇടപെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഭവനങ്ങളില്‍ നേരിട്ടെത്തി വിതരണം ചെയ്യുകയും പ്രതിദിന നിക്ഷേപം വായ്പ കളക്ഷന്‍ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയുമാണ്. കോവിഡ് 19 വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തിലും ഭവനങ്ങളില്‍ നേരിട്ടെത്തി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ് വരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ പ്രതിബദ്ധതയോടെ ഓണം, വിഷു, റംസാന്‍ എന്നീ മാര്‍ക്കറ്റുകളും നീതിസ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും മറ്റിതര ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും നടത്തുന്നു.

കോവിഡ് 19 വൈറസ് മൂലം കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ നിരവധി സഹകരണ ജീവനക്കാര്‍ രോഗബാധിതരാവുകയും ചില ജീവനക്കാര്‍ മരണപ്പെടുകയും ചെയ്തു.ഏറ്റവും കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്ന മേഖലയിലെ ജീവനക്കാര്‍ എന്ന നിലയില്‍ കോവിഡ് വാക്‌സിന്‍ മുന്‍ഗണന കേരളത്തിലെ  പ്രാഥമിക  സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് അനുവദിക്കുന്നതിന് അടിയന്തിരമായി അങ്ങ് ഇടപെടണമെന്ന് അപേക്ഷി ക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങളിലും കോവിഡ് 19 വൈറസിന്റെ അതിരൂക്ഷമായ സാഹചര്യ ത്തിലും സഹകരണ മേഖലയും സഹകരണ ജീവനക്കാരും സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിയവരാണ്.

ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ സാലറി ചിലഞ്ചിലും സഹകരണ സ്ഥാപനങ്ങളും ജീവനക്കാരും സാമൂഹ്യസേവന ത്തില്‍ പങ്കാളികളായി മാതൃകാപരമായി സര്‍ക്കാരിനെ സഹായിക്കുന്നു.കോവിഡ് 19 രണ്ടാം തരംഗം അതി തീവമായ സാഹചര്യത്തില്‍ സഹകരണ ജീവനക്കാര്‍ ആശങ്കാ കുലരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കിയിരുന്നു. സഹകരണ ജീവനക്കാര്‍ക്ക് അടിയന്തിരമായി കോവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സഹകരണ മന്ത്രിയോടും സംസ്ഥാന പ്രസിഡന്റ്
ജോഷ്വാ മാത്യവും ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളിയും ആവശ്യപ്പെട്ടു

Related posts

സഹകരണ ബാങ്കുകളിലെ വിരമിച്ചവരോട് എന്തിന് ഈ നീതിനിഷേധം

Kerala Cooperator

വിവിധ തസ്തികകളിലേക്കുള്ളസഹകരണ പരീക്ഷകള്‍ മാറ്റിവച്ചു

Kerala Cooperator

സഹകരണ ദിനാഘോഷം ‘തത്സമയം’ കാണണം; കോഓപ് ഡേ സ്റ്റാമ്പുകളിറക്കും

Kerala Cooperator
error: Content is protected !!