Kerala Cooperator

പൊതുമേഖല ബാങ്കുകള്‍ ലയിച്ചപ്പോള്‍ തഴുവീണത് 2,118 ശാഖകള്‍ക്ക്

ഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് പൊതുമേഖലാ ബാങ്കുകളുടെ 2,118 ശാഖകള്‍ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തുവെന്ന് വിവരാവകാശ രേഖ. മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞത്. ഏറ്റവുമധികം ശാഖകള്‍ ലയിപ്പിക്കുകയോ പൂട്ടുകയോ ചെയ്തത് ബാങ്ക് ഓഫ് ബറോഡയാണ്; 1,283 എണ്ണം. ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുടെ ശാഖകളില്‍ കുറവുണ്ടായില്ല.

കഴിഞ്ഞവര്‍ഷം 10 മുന്‍നിര പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റിയിരുന്നു. ഇതോടെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2017ല്‍ പൊതുമേഖലയില്‍ 27 ബാങ്കുകള്‍ ഉണ്ടായിരുന്നു. 2019 ഏപ്രില്‍ ഒന്നിനാണ് ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയില്‍ ലയിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് ഓറിയല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലുമാണ് ലയിച്ചത്.

ലയനം തുടര്‍ക്കഥ

പൊതുമേഖലയില്‍ ഇപ്പോള്‍ 12 ബാങ്കുകളാണുള്ളത്. 2014-19 കാലയളവില്‍ അന്നത്തെ 26 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് ലയനത്തിന്റെ ഭാഗമായി 3,427 ശാഖകള്‍ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തിരുന്നു. 2014-15ല്‍ 90, 201516ല്‍ 126, 20161-7ല്‍ 253, 2017-18ല്‍ 2083, 2018-19ല്‍ 875 എന്നിങ്ങനെ ശാഖകളാണ് പൂട്ടിയത്.
2017 ഏപ്രില്‍ ഒന്നിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി)സ്‌റ്റേറ്റ്  ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചിരുന്നു.

Related posts

ടി.ഡി.എസ്. 25,000 രൂപ കടന്നാൽ ആദായനികുതി റിട്ടേൺ നൽകണം

Kerala Cooperator

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പയുടെ തോത് 10,000 കോടിയാക്കും

Kerala Cooperator

 ജനങ്ങളുടെ കടമെടുക്കല്‍ രീതി മാറുന്നു; പുതിയ സ്‌കീം കണ്ടെത്താന്‍ ബാങ്കുകള്‍

Kerala Cooperator
error: Content is protected !!