Kerala Cooperator

പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കിന് 50ലക്ഷം ആര്‍.ബി.ഐ. പിഴയിട്ടു

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിന് പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കിന് 50ലക്ഷം രൂപ പിഴയിട്ടു. വരുമാന തിരിച്ചറിയല്‍, അസറ്റ് ക്ലാസിഫിക്കേഷന്‍ (ഐ.ആര്‍.എ.സി) മാനദണ്ഡങ്ങള്‍, വായ്പ അനുവദിക്കുന്നത് സംബന്ധിച്ച അര്‍ബന്‍ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍എന്നിവ  പാലിക്കാത്തതിനാണ് പിഴ.
എന്നാല്‍, ഇടപാടുകാരെ ഒരുതരത്തിലും ഈ നടപടി ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.ബി.യുടെ റെഗുലേറ്ററി നടപടികളുടെ ഭാഗം മാത്രമാണ്. ബാങ്ക് ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കുന്നതല്ലെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.


ബാങ്കിന്റെ 2019 മാര്‍ച്ച് 31 ലെ കണക്ക് റിസര്‍വ് ബാങ്ക് പരിശോധനയ്ക്ക് വിധേയമാക്കിയരുന്നു. ഈ പരിശോധനയിലാണ് ബാങ്ക് ആര്‍.ബി.ഐ. നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് വിശദീകരണം തേടിയിരുന്നു. പിഴ ഈടാക്കാതിരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്താനും അറിയിച്ചിരുന്നു. ഈ വിശദീകരണവും പരിശോധിച്ച ശേഷമാണ് പിഴ ചുമത്താന്‍ ആര്‍.ബി.ഐ. തീരുമാനിച്ചത്.

Related posts

കേന്ദ്ര സഹകരണ പരിഷ്കാരത്തിൽ ദുരൂഹതയുണ്ട്

Kerala Cooperator

 ആദായനികുതിയില്‍ സുപ്രീംകോടതി വിധി വിവരങ്ങള്‍ ഇങ്ങനെ

Kerala Cooperator

സഹകരണ സാധ്യതകള്‍ തേടാന്‍ ടൂറിസം മേഖല

Kerala Cooperator
error: Content is protected !!