Kerala Cooperator

നടയ്ക്കല്‍ സഹകരണ ബാങ്ക് മണ്ണിലിറങ്ങി; വിളവെടുത്ത് മടങ്ങി

ഭക്ഷ്യസുരക്ഷയ്ക്കായി സഹകരണ സംഘങ്ങളെ പങ്കാളിയാക്കി സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് സുഭിക്ഷകേരളം. അത് പൂര്‍ണമായി ഉള്‍കൊണ്ട് നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് മണ്ണിലിറങ്ങി. കര്‍ഷക കൂട്ടായ്മയിലൂടെ കൊല്ലം കല്ലുവാതുക്കല്‍ എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്തില്‍ അവര്‍ വിത്തറിക്കി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു ഇത്. നൂറുമേനിയായിരുന്നു വിളവ്. കൊയ്തുത്സവം മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടത്തി.
കൈമോശം വന്ന കാര്‍ഷിക സംസ്‌കൃതിയെ ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ധതികളിലൂടെ തിരിച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മേഴ്‌സിക്കുട്ടിയമ്മ. ജനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ഉത്പാദന പ്രക്രിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂന്ന് വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്നവര്‍ക്ക് റോയല്‍റ്റി, കര്‍ഷക പെന്‍ഷന്‍, വിവിധ സബ്‌സിഡികള്‍ എന്നിവ നല്‍കി വരുന്നു. കോവിഡിന്റെയും പ്രകൃതി ക്ഷോഭങ്ങളുടെയും പ്രതിസന്ധികള്‍ക്കിടയിലും ഒരു ലക്ഷത്തിന് മുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നൂറുദിന കര്‍മ്മ പരിപാടികള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനത്തെ ആദ്യ സ്ഥിരം സഹകരണ നാട്ടുചന്ത വയനാട്ടില്‍

Kerala Cooperator

പ്രവാസി നിക്ഷേപത്തിന് അനുമതിയാല്‍ കേരളബാങ്ക് വലിയമാറ്റമുണ്ടാക്കും

Kerala Cooperator

സഹകരണ പരിശീലന കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ്‌

Kerala Cooperator
error: Content is protected !!