Kerala Cooperator

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ലാതെ കേരള ബാങ്കില്‍ 22 ഇനം വായ്പകള്‍

കേരള ബാങ്ക് ജനങ്ങള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത് 22 ഇനം വായ്പകളാണെന്ന് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ട മുറിക്കല്‍. കാര്‍ഷിക വായ്പ കള്‍ മുതല്‍ ഭവന നിര്‍മ്മാണ വായ്പകള്‍ വരെ ഇതില്‍ ഉള്‍പെടും. പരമാവധി നടപടികള്‍ ലഘൂകരിച്ച് വായ്പകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് കേരള ബാങ്കിന്റെ ശ്രമം. അമിത നിരക്കുകളോ, ഒളിഞ്ഞിരിക്കുന്ന മറ്റു ചാര്‍ജ്ജുകളോ കേരള ബാങ്കില്‍ ഉണ്ടായിരിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്കിന്റെ വായ്പകളെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡ് ഡയറക്ടര്‍ പി.ഗഗാറിന്‍ പുസ്തകം ഏറ്റുവാങ്ങി. വസ്തു ജാമ്യത്തിന്റെയും , സാലറി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലുളള വ്യക്തിഗത വായ്പകളോടൊപ്പം യുവാക്കള്‍ക്കും , തൊഴില്‍ രഹിതര്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ധാരാളം സംരംഭക വായ്പകളും കാര്‍ഷിക വായ്പകളും കേരള ബാങ്കിന്റേതായിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുന്ന സൂക്ഷമ ചെറുകിട ഇടത്തരം സംരംഭവായ്പകളും , ഭക്ഷ്യ സംസ്‌കരണ സൂക്ഷമ വ്യവസായ വായ്പകളും, േകരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട് സുമായി ചേര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള പ്രവാസി കിരണ്‍ വായ്പയും കേരള ബാങ്ക് നല്‍കുന്നുണ്ട്. കൂടാതെ നബാര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പലിശ യിളവ് ലഭിക്കുന്ന ദീര്‍ഘകാല കാര്‍ഷികവായ്പകളും, കിസാന്‍ മിത്ര വായ്പകളും കാര്‍ഷിക , കാര്‍ഷിക അനുബന്ധ മേഖലയുടെ വളര്‍ച്ചക്കായി കേരള ബാങ്ക് വഴി നല്‍കുന്നു.

വായ്പകള്‍ സംബന്ധിച്ച അത്യാവശ്യ വിവരങ്ങള്‍ സാധാരണക്കാരിലേക്ക് വളരെ വേഗം എത്തിക്കുന്നതിനാണ് കേരള ബാങ്ക് വായ്പകള്‍ സംബന്ധിച്ച് മലയാളത്തിലുള്ള കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കൈപുസ്തകം പ്രകാശന ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍ എം സത്യപാലന്‍, സി.ഇ.ഒ. പി.എസ്. രാജന്‍, സി.ജി.എം. കെ സി സഹദേവന്‍ ജനറല്‍ മാനേജര്‍മാരായ .എസ് കുമാര്‍, പി. ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related posts

സഹകരണ  സംരക്ഷണത്തിനായി സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം

Kerala Cooperator

കേന്ദ്ര നീക്കം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനെന്ന് വി.ഡി സതീശന്‍.

Kerala Cooperator

ജെ.ഡി.സി. ഓണ്‍ലൈന്‍ അപേക്ഷ അവസാന തിയ്യതി 30

Kerala Cooperator
error: Content is protected !!