Kerala Cooperator

തേങ്ങയുടെ പൊങ്ങില്‍നിന്ന് ഹെല്‍ത്ത് ഡ്രിങ്കും പ്രോട്ടീന്‍പ്രൗഡറും

തേങ്ങയുടെ പൊങ്ങില്‍നിന്ന് മൂല്ല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ഹെല്‍ത്ത് ഗ്രിങ്ക്, പ്രോട്ടീന്‍ പൗഡര്‍ എന്നിവയാണ് ഇപ്പോള്‍ ഉല്‍പാദനത്തിന്റെ പരീക്ഷണഘട്ടം പൂര്‍ത്തിയായിട്ടുള്ളത്. നാളികേര വികസന ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണിത്. കൊച്ചിയിലെ ‘പാപ്‌കോ’ കമ്പനി ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയില്‍ പൊങ്ങില്‍നിന്നുള്ള ജ്യൂസ് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് നാളികേര വികസന ബോര്‍ഡ് ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞു. നാളീകേരത്തില്‍നിന്ന് മൂല്യനവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള ടെക്‌നോളി കൈമാറ്റം നാളീകര വികസന ബോര്‍ഡ് ചെയ്യുന്നുണ്ട്. സംരംഭകര്‍ക്ക് വേണ്ട പരിശീലനവും സബ്‌സിഡിയും ബോര്‍ഡ് വഴി ലഭിക്കും.

സഹകരണ സംഘങ്ങള്‍ക്ക് നാളീകേര ക്ലസ്റ്ററുകള്‍ തുടങ്ങാനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കാനും വലിയ ഓഫറുകളാണ് സര്‍ക്കാര്‍ 2021-22 ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് പത്തുലക്ഷം രൂപയാണ് സഹായം. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക അഭിവൃദ്ധി എന്ന കാഴ്ചപ്പാട് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. സുഭിക്ഷകേരളത്തിലൂടെയാണ് അതിന് തുടക്കമിട്ടത്. അതാണ് നാളീകേര അധിഷ്ഠിത സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രോത്സാഹന സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

നാളീകേരത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്ന കാലമാണ് ഇനി വരാനിരിക്കുന്നതെന്നാണ് നാളീകേര വികസന ബോര്‍ഡിന്റെ വിലയിരുത്തല്‍. കേരളം, കര്‍ണടകം, അന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് നാളികേര ഉല്‍പാദനം കാര്യമായുള്ളത്. ഇതില്‍ കേരളത്തില്‍ ചെറിയ തോട്ടങ്ങളായതിനാല്‍ സംരംഭങ്ങള്‍ കാര്യമായി ഉണ്ടായില്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയൊക്കെ ഏറെ വിപണിയുള്ളതാണ്. കോക്കനട്ട് ബിസ്‌കറ്റ്, ചിപ്‌സ്, സ്വീറ്റസ്, കാന്റി എന്നിവയും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

എന്നാല്‍, പൊങ്ങ്, തേങ്ങവെള്ളം എന്നിവയൊക്കെ വേണ്ടരീതിയില്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല. ഇതില്‍ പ്രാധനം പൊങ്ങാണ്. ഔഷധമൂല്യവും ഗുണനിലവാരവും ഏറെയുണ്ടായിട്ടും പൊങ്ങില്‍നിന്ന് മൂല്യവര്‍ദ്ധിതി ഉല്‍പന്നങ്ങളുണ്ടാക്കാനായിട്ടില്ല. ഇതിനുള്ള പരിഹാരത്തിന് നാളീകേര വികസനബോര്‍ഡിന്റെ നേതൃത്വത്തില്‍ പരീക്ഷണം തുടങ്ങിയിട്ട് ഏറെ നാളായി. അതാണ് വിജയത്തിലെത്തിയിട്ടുള്ളത്. ഇനി പൊങ്ങ് ജ്യൂസും, ഹെല്‍ത്ത് ഡ്രിങ്കും, പ്രോട്ടീന്‍ പൗഡറുമെല്ലാം വൈകാതി വിപണിയിലെത്തും.

പൊങ്ങിന്റെ ഔഷധമൂല്യം

മുളപ്പിച്ച പയറിനേക്കാള്‍ ഗുണകരമാണ് പൊങ്ങ് എന്നാണ് പറയുന്നത്. പൊങ്ങ് പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടും. ശരീരത്തില്‍ ഇന്‍സുലിന്റെ ഉല്‍പാദനം കൂട്ടി പ്രമേഹ സാധ്യത നിയന്ത്രിക്കുന്നവെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, 40വയസ്സുകഴിഞ്ഞവരും കുട്ടികളും പൊങ്ങ് ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണെന്ന് വിലയിരുത്തുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ എന്നീ റോളുകളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഘടങ്ങള്‍ പൊങ്ങിലുണ്ടെന്നതാണ് ഇതിന് കാരണം. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുമെന്നും പറയുന്നുണ്ട്. വിറ്റമിന്‍ ബി-1, ബി-3, ബി-5, ബി-6 എന്നിവയും മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Related posts

കടല്‍ കടക്കാന്‍ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

icooperator

ചായ മുതല്‍ ബിരിയാണി വരെ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഊട്ടാന്‍ കുടുംബശ്രീ

Kerala Cooperator

ഇങ്ങ് കേരളത്തിലും ഒരുങ്ങുന്നു ഒരു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം

Kerala Cooperator
error: Content is protected !!