Kerala Cooperator

സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നു

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടിക്ക് സര്‍ക്കാര്‍ വേഗം കൂട്ടുന്നു. ഇതിനുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ടെണ്ടര്‍ പരിശോധിക്കുന്നതിനും സോഫ്റ്റ്‌വെയര്‍ പ്രപ്പോസലില്‍ മാറ്റം വരുത്തുന്നതിനുമുള്ള അധികാരം ഈ കമ്മിറ്റിക്കായിരിക്കും.

 

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നത് സംബന്ധിച്ച് അഞ്ചുവര്‍ഷങ്ങമായി ചര്‍ച്ച നടക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് നബാര്‍ഡിന് പങ്കാളിത്തമുള്ള ഇഫ്ടാസ് എന്ന കമ്പനിക്ക് ഇതിനുള്ള ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇഫ്ടാസിന് സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സഹകാരികള്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാക്കളാണ് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള പുതിയ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ തയ്യാറാക്കിയത്. ഇത് 2020 ആഗസ്റ്റ് 10ന് രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചു. ഈ ആര്‍.എഫ്.പി.ക്ക് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിനൊപ്പം സോഫ്റ്റ്‌വെയര്‍ ഏകീകരണം നടപ്പാക്കുന്നതിന് ഒരു സാങ്കേതിക സമിതിയെ നിയോഗിക്കണമെന്ന് രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, ആര്‍.എഫ്.പി.യില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് മോണിറ്ററിങ് കമ്മിറ്റിക്ക് അധികാരം നല്‍കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രത്യേകം ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഇപ്പോള്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഏഴ് അംഗങ്ങളടങ്ങുന്നതാണ് ഈ സമിതി.

 

സാങ്കേതിക സമിതി അംഗങ്ങള്‍

  • സഹകരണ സംഘം രജിസ്ട്രാര്‍- ചെയര്‍മാന്‍
  • എന്‍.ഐ.സി. പ്രതിനിധി
  • കേരളബാങ്ക് പ്രതിനിധി
  • ഐ.ടി.മിഷന്‍ പ്രതിനിധി
  • പി.എ.സി.എസ്. പ്രതിനിധി
  • അഡീഷ്ണല്‍ രജിസ്ട്രാര്‍ (ആര്‍.സി.എസ്. ഓഫീസ്)
  • ഐ.ടി. നോഡല്‍ ഓഫീസര്‍ (ആര്‍.സി.എസ്. ഓഫീസ്)

Related posts

കേന്ദ്ര നീക്കം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനെന്ന് വി.ഡി സതീശന്‍.

Kerala Cooperator

സഹകരണ ജീവനക്കാർക്ക് അംഗ സമാശ്വാസ നിധിക്കായി അപേക്ഷിക്കാം

Kerala Cooperator

ജെ.ഡി.സി. ഓണ്‍ലൈന്‍ അപേക്ഷ അവസാന തിയ്യതി 30

Kerala Cooperator
error: Content is protected !!