Kerala Cooperator

സഹകരണ പ്രസ്ഥാനം നാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ബദല്‍ സാമ്പത്തിക ശ്രോതസ്

കേരളീയ മനസ്സുകളിലെ മായാത്ത മുദ്രയാണ് സഹകരണപ്രസ്ഥാനം. ഒരു നൂറ്റാണ്ടിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ പ്രസ്ഥാനം ജനമനസുകളില്‍ സ്വാധീനമുറപ്പിച്ചത്. വിപുലവും വിശാലവുമാണ് കേരള ത്തിലെ സഹകരണമേഖല അത് കടന്നു ചെല്ലാത്ത ഇടങ്ങളോ മേഖലകളോ ഇല്ല. സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളെയാകെ പരിശോധിച്ചാല്‍ അതിന്റെ ഗുണഭോക്താക്കളാകാത്ത ഒരു കേരളീയനും ഉണ്ടാകില്ല. കേരളം സൃഷ്ടിച്ച ഓരോ വികസനമാതൃകയ്ക്കു പിന്നിലും ഈ പ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്. നാടിന്റെ വികസന പ്രക്രിയയില്‍ അവ നല്‍കുന്ന സംഭാവന അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്.

വളരെയധികം ജനകീയ ഇടപെടലുകള്‍ നടത്തുന്ന ജനവിശ്വാസമാര്‍ജിച്ച ബദല്‍ സാമ്പത്തിക സ്രോതസായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറെക്കാലമായി തുടര്‍ച്ചയായ നീക്കങ്ങളാണ്പല കോണുകളില്‍ നിന്നു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. .അതിലെ അവസാനത്തേതാണ് കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടിനെ മറയാക്കി ഒരു കുട്ടം സ്ഥാപിതതാല്പര്യക്കാരും ചിലമാധ്യമങ്ങളും  ചേര്‍ന്ന് നടത്തുന്ന അപവാദ പ്രചാരണങ്ങള്‍. ഒരു   ക്രമക്കേടിനെ സാമാന്യ വല്‍ക്കരിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പി ക്കാനുളള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ട ക്രമക്കേടുകളെ പര്‍വ്വതീകരിച്ച് ഈ പ്രസ്ഥാനം ആര്‍ജ്ജിച്ച  വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.

അഴിമതിയോട് വിട്ടുവീഴ്ചയില്ല  

കരുവന്നൂര്‍ സഹകരണബാങ്കിലുണ്ടായ സംഭവം ഈ മേഖലയിലെ ഏറ്റവും മോശപ്പെട്ട പ്രവര്‍ത്തനം തന്നെയാണ്. അവിടെ നടന്ന അഴിമതിയും ക്രമക്കേടുകളും ഒരു തലത്തിലും ന്യായീകരിക്കാനാവില്ല.ഒരു രാഷ്ട്രീയ പരഗണനയുമില്ലാതെയാണ് ആ സംഭവ വികാസങ്ങളെ സര്‍ക്കാര്‍ നേരിട്ടത്. വളരെ നിഷ്പക്ഷമായി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു.ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തു.കുറ്റക്കാരുടെ വസ്തു വകകള്‍ കണ്ടെടുക്കാന്‍ നടപടി തുടങ്ങി. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ തുക നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. നിക്ഷേപങ്ങള്‍ തിരിക നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി.42.76 കോടി ഇതിനകം തന്നെ ഇടപാടുകാര്‍ക്ക് തിരികെ നല്‍കി.

കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടുകള്‍ക്കെതിതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെ രംഗത്തു നിന്നും ഇത്തരം പ്രവണതകള്‍ തുടച്ചു മാറ്റുന്നതിനുള്ള നടപടികളും സഹകരണ വകുപ്പ് കൈകൊണ്ടു. സഹകരണ ആഡിററില്‍ സമഗ്രമായ സമഗ്രമായ പരിഷ്‌കാരങ്ങളാണ് വരുത്തിയത്. ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥയെ ഡെപ്യൂട്ടേഷനില്‍ ആഡിറ്റ് ഡയറക്ടറുടെ ചുമതല നല്കി നിയമിച്ച് ആഡിറ്റ് വിഭാഗം ശക്തിപ്പെടുത്തി. സംഘങ്ങളില്‍ ടീം ഓഡിറ്റ് സംവിധാനം കൊണ്ടു വന്നു. സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി കൊണ്ടുവരുന്നു. അതിന്റെ കരട് ബില്ല് തയ്യാറായി. അടുത്ത നിയമസഭ സമ്മേളനത്തില്‍ അത് അവതരി പ്പിക്കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയിലാക്കി പോലീസ് കേസ് എടുക്കന്നതുള്‍പ്പടെയുള്ള കര്‍ക്കശമായ നിയമ വ്യവസ്ഥ കള്‍ക്കാണ് രൂപം നല്കിയിരിക്കുന്നത്.

നിക്ഷേപ ഗ്യാരന്റിയുടെ വ്യവസ്ഥമാറ്റി  

കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട്  ബോര്‍ഡില്‍ അംഗത്വമുള്ള സഹകരണ സ്ഥാപങ്ങളിലെ നിക്ഷേപങ്ങള്‍ക്കുളള പരിരക്ഷ 2.00 ലക്ഷം രൂപയില്‍ നിന്നും 5.00 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള ചട്ടങ്ങള്‍കുടി നിലവില്‍ വരുന്നതോടെ അത് യാഥാര്‍ഥ്യമാകും.ഇത്തരത്തില്‍വളരെ സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ ഈ രംഗത്ത് ചെയ്തു വരുന്നത്.

കരുവന്നൂര്‍ ബാങ്കില്‍ ഇതുവരെ കൈകൊണ്ട നടപടികളൂടെ ഫലമായി ബാങ്ക് പതുക്കെപ്പതുക്കെ സാധാരണ നിലയിലേക്കു വന്നു തുടങ്ങി. ഈ ഘട്ടത്തിലാണ് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപര്‍ക്ക് ഒരു രൂപയും മടക്കി കൊടുത്തില്ല എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്.ഇത് വസ്തുതാപരമല്ല എന്നുമാത്രമല്ല ഏറെ തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

Related posts

 കേന്ദ്ര സഹകരണ മന്ത്രാലയത്തെ എന്തിന് ഭയക്കണം

Kerala Cooperator

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

Kerala Cooperator

കേരളത്തിലെ സഹകരണ പ്രസ്ഥാനം ജനവിശ്വാസമാര്‍ജിച്ച സാമ്പത്തിക കൂട്ടായ്മ

Kerala Cooperator
error: Content is protected !!