Kerala Cooperator

കേരളത്തിലെ സഹകരണ പ്രസ്ഥാനം ജനവിശ്വാസമാര്‍ജിച്ച സാമ്പത്തിക കൂട്ടായ്മ

രുവന്നൂര്‍ സംഭവത്തിന്റെ പേരിലും മറ്റും നടക്കുന്ന അസത്യപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ പറ്റുന്നതല്ല കേരളത്തിലെ സഹകരണ മേഖല. വൈവിധ്യമാര്‍ന്ന സഹകരണ സംഘങ്ങളുടെ നാടാണ് കേരളം.വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട 16112 സഹകരണ സംഘങ്ങള്‍ സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍  പ്രവര്‍ത്തിക്കുന്നു.   ഇതിനു പുറമെ കയര്‍, ക്ഷീരം, മത്സ്യം, കൈത്തറി തുടങ്ങി ഇതര മേഖലകളിലെ 7000 ത്തിലധികം സംഘങ്ങളും അടങ്ങി യതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത്.കേരളം രൂപപ്പെട്ട 1951 നവംബര്‍ ഒന്നിന് 3111 സഹകരണ സംഘ ങ്ങളില്‍ നിന്നാണ് ഈ വര്‍ദ്ധദ്ധനവ് എന്നത് ഇതിന്റെ വളര്‍ച്ചയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഇവയില്‍ സഹകരണവായ്പാ മേഖലയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, ജീവനക്കാരുടെ സംഘങ്ങള്‍, റൂറല്‍ ബാങ്കുകള്‍, കാര്‍ഷി കേതര വായ്പാ സംഘങ്ങള്‍ തുടങ്ങിയവ. കേരളത്തിലെ എല്ലാ പ്രദേശ ങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. പ്രാദേശിക സമൂഹവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ധനകാര്യ സ്ഥാപനങ്ങളാണിവ. ധനകാര്യബാങ്കിംഗ് സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല വായ്പാ വിതരണ ത്തിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുന്നു.

സഹകരണ സംഘങ്ങള്‍ പ്രാദേശികമായി സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ അതാത് പ്രദേശങ്ങളില്‍ തന്നെ വിനിയോഗിക്കുന്നു. ദരിദ്രരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറ വേറ്റാന്‍ ഏറ്റവും ഫലപ്രദമായത് സഹകരണബാങ്കുകളാണെന്ന് റിസര്‍വ് ബാങ്ക് പഠനം തന്നെ സൂചിപ്പിക്കുന്നു.

നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാണ് ഈ വായ്പാ സംഘങ്ങള്‍. ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ 60 ശതമാനം വരും കേരളത്തിലെ സഹകരണബാങ്കിംഗ് നിക്ഷേപം. ഗ്രാമീണ ജനതയെ ബാങ്കിംഗ് മേഖലയുമായി യോജിപ്പിച്ച് നിറുത്തുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ശക്തമായ ശൃംഖലാ ബന്ധമാണുള്ളതാണ് സഹകരണബാങ്കിംഗ് മേഖല.  കേരളബാങ്ക്  അതിന്റെ ശാഖകള്‍, അര്‍ബന്‍, എംപ്ലോയീസ്, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍ എന്നിവയും അതിന്റെ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ 7000 കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി സഹകരണമേഖല പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നത്. കേരളത്തില്‍ ബാങ്കിംഗ് സാര്‍വ്വത്രികമാക്കിയതിനു പിന്നില്‍ സഹകരണ മേഖലയുടെ പങ്ക് ആര്‍ക്കാണ്  വിസ്മരിക്കാനാകുക. യൂണിവേഴ്‌സല്‍ ബാങ്കിംഗ് എന്ന ആശയം ഇനിയും പൂര്‍ണമായി ഇന്ത്യയില്‍ നടപ്പിലാക്കാനായിട്ടില്ല. അതേ സമയം കേരളം ഈ രംഗത്ത് മാതൃകയാണ്. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളോടു മാത്രമേ  കേരളത്തെ താരതമ്യം ചെയ്യാനാകൂ.

വായ്പാ മേഖലയില്‍ തന്നെ പാക്‌സ് എന്നറിയപ്പെടുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണ് മുന്നില്‍. കാര്‍ഷിക മേഖലയുടെ നട്ടെല്ലാ യി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മഹാഭൂരിപക്ഷം പേരും ഏതെങ്കിലും പാക്‌സ് ല്‍ അംഗത്വമുള്ളവരാണ്.സാമ്പത്തിക സുസ്ഥരിതയുടെ പര്യായ മാണ് ഈ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മൊത്തം സ്ഥിതി പരിശോധിച്ചു നോക്കിയാല്‍ ആകെ പി.എ.സി.എസ്സുകളുടെ എണ്ണം 97961. അതില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് 64483. കേരളത്തിലാണങ്കില്‍ ആകെ 1644 എണ്ണമാണ് അതായത് ഇന്ത്യയിലെ മൊത്തം പി.എ.സി.എസ്സുകളുടെ ഏകദേശം 6 ശതമാനം വരും. ഇവിടെയാണ് ഇന്ത്യയിലെ മൊത്തം നിക്ഷേപ ത്തിന്റെ 60 ശതമാനം എന്നത് ഈ മേഖലയുടെ വിശ്വാസ്യതയുടെ ഏറ്റവും വലിയ തെളിവാണ്. ഇതിനുപുറമെ നോണ്‍ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് മാതൃകയാണിവ. ലഭ്യമായ വിവരങ്ങള്‍ വച്ചു നോക്കിയാല്‍ കണ്‍സ്യൂമര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍സ്, ആശുപത്രി സേവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, ഉല്‍പന്ന നിര്‍മ്മാണം തുടങ്ങിയ 15 ലധികം ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ് കേരളത്തിലെ  പി.എ.സി.എസ്. എന്നു കാണാം.

Related posts

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

Kerala Cooperator

സഹകരണ പ്രസ്ഥാനം നാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ബദല്‍ സാമ്പത്തിക ശ്രോതസ്

Kerala Cooperator

 കേന്ദ്ര സഹകരണ മന്ത്രാലയത്തെ എന്തിന് ഭയക്കണം

Kerala Cooperator
error: Content is protected !!