Kerala Cooperator

‘കരുവന്നൂരില്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം’

രുവന്നൂര്‍ സഹകരണബാങ്കിലുണ്ടായ ക്രമക്കേടുകളിന്മേല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടി കളുടെ യഥാര്‍ഥ വസ്തുത ഇതാണ് .അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 104 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് മടക്കികൊടുക്കാനുള്ളത്. അതോടൊപ്പം നിക്ഷേപകര്‍ക്കുള്ള പലിശ തുകയും. ഈ 104 കോടി രൂപയില്‍ ഇതുവരെ 42.76 കോടി രൂപ മടക്കി കൊടുത്തു. ബാക്കി തുക തിരികെ നല്‍കുന്നതിന് ഒരു പാക്കേജും തയ്യാറാക്കി .100 ലധികം സംഘങ്ങളെ ചേര്‍ത്ത് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി ഒരു കണ്‍സോര്‍ഷിയം രൂപീകരിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ റിസര്‍വ് ബാങ്ക് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കാന്‍ അനുമതി നല്‍കിയില്ല. ഈ ഘട്ടത്തില്‍ ആലോചിച്ച  ബദല്‍മാര്‍ഗമാണ് കേരളം ബാങ്കില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ഒവര്‍ഡ്രാഫ്റ്റും, റിസ്‌സക് ഫണ്ടിന്റെ  സഹായത്തോടെ ബാക്കി തുക നല്‍കുകയും ചെയ്യുന്ന ഒരു പാക്കേജ്. അതിന്റെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. അതോടുകൂടി നിക്ഷേപകരില്‍ ഇന്ന് നിലനില്‍ക്കുന്ന ആശങ്കള്‍ പരിഹരിക്കപ്പെടും.കരുവന്നൂര്‍ ബാങ്കിലെ വിഷയുമായി ബന്ധപ്പെടുത്തിക്കൊണ്ടു ചില മാധ്യമങ്ങള്‍ 164 സഹകരണ സംഘങ്ങള്‍ വായ്പ മടക്കികൊടുക്കാന്‍ കഴിയാത്ത വലിയ പ്രതിസന്ധി നേരിടുന്ന എന്ന വാര്‍ത്തയും നല്‍കി. അതും ഏറെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയാണ്. അതിന്റെ യാഥാര്‍ഥ്യം ഇതാണ്.

നിയമസഭയില്‍ ഒരു ചോദ്യത്തിനു മറുപടിയായി നല്‍കിയതാണ് ഈ കണക്ക്. ഇതില്‍ 132 സംഘങ്ങള്‍ വെല്‍ഫെയര്‍, റസിഡന്റ്‌സ് അസോ സിയേഷന്‍, ലേബര്‍ കോണ്‍ട്രാക്ട്, പലവക സംഘങ്ങളാണ്. ബാക്കിയു ള്ളവയില്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍  വളരെ കുറവാണ്. ഇതില്‍ പലതിന്റെയും അവസ്ഥ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ് അങ്ങനെ നോക്കുമ്പോള്‍ ഈ പട്ടിക തെറ്റിദ്ധരിപ്പിക്കുന്നതാണ്.  പ്രാഥമിക വായ്പ സഹകരണ ബാങ്കുകളുടെ വിഭാഗത്തില്‍പ്പെടുന്നവയില്ല ഈ 132 സംഘങ്ങളും. 10 വര്‍ഷത്തിലധികം പഴക്കമുള്ള, ഇവയില്‍ മിക്കവയും തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനം മന്ദീഭവിച്ചതും പ്രവര്‍ത്തന രഹിതവുമാണ്.

ഇത്തരം സംഘങ്ങള്‍ക്ക് ബാങ്കിന് ഇടപാടുകള്‍ നടത്താന്‍ അധികാരമില്ല. അതിലെ അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാം.  ഇതിലെ നിക്ഷേ പങ്ങളും വളരെ ചെറുതാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതികളില്‍ അന്വേഷണം നടത്തി. 50 ലധികം സംഘങ്ങളില്‍ കൃത്യമായ നടപടി ഏടുത്തു. ഇവയുടെ ലിക്യുഡേഷന്‍ നടപടികള്‍ പൂര്‍ത്തി യാകുന്ന മുറക്ക് നിക്ഷേപങ്ങള്‍ മടക്കി നല്കുകകയോ അല്ലാത്ത പക്ഷം സ്വത്തുവകകള്‍ കണ്ടുകെട്ടി തുക മടക്കി നല്‍കും.

സമീപകാലത്തുണ്ടായ സാമ്പത്തിക തട്ടിപ്പുകള്‍ പരിശോധിച്ചാല്‍ സഹകരണ ബാങ്കുകളില്‍ ഉണ്ടായതിലും വലിയവലിയ തട്ടിപ്പുകള്‍ ദേശസാല്‍കൃത/ വാണിജ്യ ബാങ്കുകളിലും NBFC (non banking financial company) കളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഏറെചര്‍ച്ച ചെയ്യപ്പെടുന്ന സഹകരണ സ്ഥാപനങ്ങളിലേതാണ്. അതിനുകാരണം അതാതു പ്രദേശത്തെ സാധാരണ ക്കാരുടെ പണം ആണ് ഈ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത് എന്നതുതന്നെയാണ്. അതു കൊണ്ടുതന്നെ ഈ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സഹകരണ വകുപ്പ് സമീപിക്കുന്നത്. അത് തന്നെയാണ് കരുവന്നൂരിന്റെ കാര്യത്തിലും കൈകൊണ്ടത്.

Related posts

പുതുചരിത്രം തീര്‍ത്ത് സഹകരണ മേഖല; സഹകരണമന്ത്രി വി.എന്‍.വാസവന്‍ എഴുതുന്നു

Kerala Cooperator

ലാഭം കൂട്ടുകയല്ല, അവശ്യഘട്ടങ്ങളില്‍ സഹായമാവുകയാണ് സംഘങ്ങളുടെ വായ്പാലക്ഷ്യം

Kerala Cooperator

സഹകരണ പ്രസ്ഥാനം നാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ബദല്‍ സാമ്പത്തിക ശ്രോതസ്

Kerala Cooperator
error: Content is protected !!