Kerala Cooperator

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി കോലിയക്കോട് ചുമതലയേറ്റു

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി കോലിയക്കോട് എൻ. കൃഷ്ണൻ നായർ ചുമതലയേറ്റു. സഹകരണ യൂണിയൻ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗമാണ് അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.

നിലവിൽ സംസ്ഥാന സഹകരണ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായ അദ്ദേഹം ദേശീയ സഹകരണ യൂണിയൻ ഗവേണിംഗ് കൗൺസിൽ അംഗമാണ്. ജില്ലാതല പ്രതിനിധികളായി കെ. രാജഗോപാൽ (കൊല്ലം), പി.ജെ. അജയകുമാർ (പത്തനംതിട്ട), എ.ഡി. കുഞ്ഞച്ചൻ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണൻ (കോട്ടയം), വി.എം. ശശി (എറണാകുളം), എസ്. സാബു (ഇടുക്കി), വി.വി. സഹദേവൻ (തൃശ്ശൂർ), ഇ.എൻ. രവീന്ദ്രൻ (പാലക്കാട്), എൻ.കെ. രാമചന്ദ്രൻ (കോഴിക്കോട്), വി.വി. ബേബി (വയനാട്) എന്നിവരും ചുതലയേറ്റു.

അപ്പക്‌സ് സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ എൻ. സായികുമാർ (ആലപ്പുഴ), എം. പത്മനാഭൻ (എറണാകുളം), സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി പി.ജി. ഗോപകുമാർ, വനിതാ വിഭാഗം- ലളിത ചന്ദ്രശേഖരൻ, പട്ടികജാതി/ പട്ടികവർഗ വിഭാഗം- ബി. വിദ്യാധരൻ കാണി, സർക്കാർ നോമിനികൾ കെ.കെ. നാരായണൻ, കെ.എം. ഉഷ എന്നിവരെയും തെരഞ്ഞെടുത്തു.

Related posts

അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങി സഹകരണ ജീവനക്കാര്‍

Kerala Cooperator

കാര്‍ഷിക വികസന ബാങ്ക് ജീവനക്കാര്‍ക്ക് 13 അലവന്‍സ്; എല്ലാം കൂട്ടി പരിഷ്‌കരണം

Kerala Cooperator

പരിസ്ഥിതി ദിനത്തില്‍ അഞ്ചുലക്ഷം മരങ്ങളുമായി ‘ഹരിതം സഹകരണം’

icooperator
error: Content is protected !!