Kerala Cooperator

പരിസ്ഥിതി ദിനത്തില്‍ അഞ്ചുലക്ഷം മരങ്ങളുമായി ‘ഹരിതം സഹകരണം’

ഞ്ച് വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹരിതം സഹകരണം പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാനായിരുന്നു തീരുമാനം. വെറുതെ തൈനട്ട് ദിനാഘോഷം നടത്തി പിന്മാറുന്ന രീതി വേണ്ടെന്ന് നേരത്തെ സഹകരണ വകുപ്പ് വ്യക്തമാക്കിയിരുന്നു. ആ വാക്ക് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു. ഈ പരിസ്ഥിതി ദിനത്തില്‍ അഞ്ചുലക്ഷം മരങ്ങള്‍ ഈ മലയാള മണ്ണില്‍ സഹകരണ സംഘങ്ങളുടെ പരിപാലനത്തില്‍ വളരും.

തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഓരോ വര്‍ഷം ഓരോ ഇനം ഫല വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. 2018 ല്‍ പ്ലാവ്, 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി എന്നിവയാണ് വച്ചു പിടിപ്പിച്ചത്. ഇത്തവണ ഒരു ലക്ഷം മാവിന്‍ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

പരിസ്ഥിതി ദിനത്തില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ കോട്ടയം ജില്ലയി ല്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 9400 സഹകരണ സംഘങ്ങള്‍ വഴി ഒരു മാസത്തിനകം ഒരു ലക്ഷം മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വച്ചു പിടിപ്പിച്ച മരങ്ങളുടെ സംരക്ഷണവും സഹകരണ സംഘങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

Related posts

അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങി സഹകരണ ജീവനക്കാര്‍

Kerala Cooperator

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി കോലിയക്കോട് ചുമതലയേറ്റു

Kerala Cooperator

യുവാക്കളുടെ ആദ്യ സഹകരണ സംഘം കോട്ടയത്ത് പിറന്നു

Kerala Cooperator
error: Content is protected !!