Kerala Cooperator

കാര്‍ഷിക വികസന ബാങ്ക് ജീവനക്കാര്‍ക്ക് 13 അലവന്‍സ്; എല്ലാം കൂട്ടി പരിഷ്‌കരണം

  •  ശമ്പളപരിഷ്‌കണ ഉത്തരവ് വാര്‍ത്തയ്‌ക്കൊപ്പം
  • ശമ്പളത്തിനും ആനുകൂല്യത്തിനും 2018 ജുലായ് ഒന്നുമുതല്‍ പ്രാബല്യം
  • ശമ്പളനിര്‍ണയം എങ്ങനെ നടത്തണമെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു

കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളത്തിനൊപ്പം എല്ലാ അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വാഷിങ് അലവന്‍സ് മുതല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കുള്ള അലവന്‍സ് വരെ 13 ഇനങ്ങളാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കിലുള്ളത്. ഇതിലെല്ലാം പ്രതിദിന അലവന്‍സില്‍ 25 രൂപമുതല്‍ 50 രൂപവരെ കൂടിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് സംസ്ഥാന ജീവനക്കാര്‍ക്ക് അനുവദനീയമായ അതേനിരക്കില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമെന്നും ശമ്പളപരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമയബന്ധിതമായി ഹയര്‍ഗ്രേഡ് അനുവദിക്കാനും നിര്‍ദ്ദേശമുണ്ട്. സബ്സ്റ്റാഫ് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും പരമാവധി നാല് ഹയര്‍ഗ്രേഡാണ് അനുവദിക്കുക. എട്ടുവര്‍ഷത്തെ സര്‍വീസിന് ഒന്ന്, 16വര്‍ഷത്തെ സര്‍വീസിന് രണ്ട്, 23വര്‍ഷത്തെ സര്‍വീസിന് മൂന്ന്, 28 വര്‍ഷത്തെ സര്‍വീസിനെ നാല് എന്നിങ്ങനെയാണ് ഹയര്‍ഗ്രേഡ് അനുവദിക്കുക.

ശമ്പളപരിഷ്‌കണത്തിന് ഓപ്ഷന്‍ നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രാബല്യത്തില്‍ വന്ന തീയതിമുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളനിര്‍ണയം നടപ്പാക്കണം. ഇത് നിര്‍ണയിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമോ സംശയമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് സഹകരണ സംഘം രജിസ്ട്രാര്‍ ദൂരീകരിക്കണം. ബാങ്ക് ഉന്നയിക്കുന്ന സംശയങ്ങള്‍ ആവശ്യമെങ്കില്‍ രജിസ്ട്രാര്‍ക്ക് സര്‍ക്കാരിലേക്ക് കൈമാറി ദൂരീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ പൂര്‍ണ ഉത്തരവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related posts

സഹകരണ വകുപ്പിലെ 172 ഓഫീസുകള്‍ ഇ-ഓഫീസ് നെറ്റ് വര്‍ക്കിലേക്ക്

Kerala Cooperator

സഹകരണ വകുപ്പിനെതിരെയുള്ള കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളണം: വി.എന്‍. വാസവന്‍

Kerala Cooperator

സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ്

Kerala Cooperator
error: Content is protected !!