Kerala Cooperator

പ്രളയ-കോവിഡ് കാലത്ത് നാടറഞ്ഞതാണ് സംഘങ്ങളുടെ സാമൂഹിക പ്രതിബദ്ധത

മൂഹത്തോടുള്ള പ്രതിബദ്ധത എന്ന സഹകരണ തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യന്റെ ഏത് ആപത്ഘട്ടത്തിലും സഹായ ഹസ്തവുമായി ആദ്യം ഒടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്ത് കണ്ടു. കോവിഡ് മഹാമാരിക്കാലത്ത് കണ്ടു. സാമൂഹിക സുരക്ഷയുടെ ഉജ്ജ്വലമാതൃകകളാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ മാസവും വീടുകളിലെത്തുന്ന സാമൂഹിക പെന്‍ഷന്‍ ഇതിനൊരുദാഹരണമാണ്. പെന്‍ഷന്‍ വിതരണം ഏറ്റവും ഫലപ്രദമായി സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കൂകയാണ്.

21 ലക്ഷത്തിലധികം പേര്‍ക്കാണ് ഈ പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്നത്. ഇതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രവര്‍ ത്തിക്കുന്നു. കേരളത്തിലെ 1630 സംഘങ്ങള്‍ ഈ പെന്‍ഷന്‍ വിതരണത്തില്‍ പങ്കാളികളാണ്. അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം.  കെ.എസ്.ആര്‍.ടി.സി യില്‍ നിന്നും വിരമിച്ചവര്‍ക്ക് സമയബന്ധിതമായി പെന്‍ഷന്‍ ലഭിക്കാത്ത അവസരം സംജാതമായപ്പോള്‍ അവിടെ സഹായ ഹസ്തവുമായി സഹകരണമേഖല എത്തി കുടുശ്ശിക തുക ഉള്‍പ്പെടെ നല്‍കി പെന്‍ഷന്‍ വിതരണം ഏറ്റെടുത്തു. 41000 ത്തിലധികം പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കുന്നു.

2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എത്തിയ കെയര്‍ഹോം 2091 വീടുകള്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചു നല്‍കി. രണ്ടാം ഘട്ടത്തില്‍ ഭവനരഹിത ഭൂരഹിതര്‍ക്കായുള്ള ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധദ്ധതി നടന്നു വരുന്നു. ഇതില്‍ ആദ്യത്തേത് തൃശൂര്‍ ജില്ലയിലെ  പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 ഭവനങ്ങള്‍ കൈമാറി. മറ്റു ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പുറമേ തന്നെ വിവിധതലത്തിലുള്ള വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ച് ഒരു കൈതാങ്ങായി നിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടങ്ങളിലായി 266 കോടി രൂപ സംഭാവന ചെയ്തു. ലോകമാകെ പ്രശംസിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സഹായം നല്‍കുന്നതില്‍ സഹകരണസംഘങ്ങള്‍ മുന്‍പന്തിയില്‍ നിന്നു.

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി, നബാര്‍ഡ് വഴിയുള്ള സ്‌പെഷ്യല്‍ ലക്വിഡിറ്റി  വായ്പ തുടങ്ങിയ പദ്ധതി കളും ഫലപദമായി സഹകരണ സംഘങ്ങ ളിലൂടെ നടപ്പിലാക്കി.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ന്‍ പഠനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനി ച്ചപ്പോള്‍ ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായി ക്കാനായി സഹകരണമേഖല മുന്നോട്ടു വന്നു.

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനായി പലിശരഹിത വായ്പ നല്‍കുന്ന വിദ്യാ തരംഗിണി പദ്ധദ്ധതി നടപ്പിലാക്കി. ഇതുവഴി 92309 പേര്‍ക്ക് 89.98 കോടി രൂപയുടെ വായ്പ നല്‍കി. കോവിഡ് കാലത്ത് വായ്പാക്കാര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആ കാലഘട്ടത്തില്‍ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവിന് സാവകാശം നല്കി. വായ്പാ തിരിച്ചടവിന് ആനു കൂല്യം നല്‍കുന്ന ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ പ്രഖ്യാപിച്ചു.അതിപ്പോഴും തുടരുന്നു.

സഹകരണസംഘങ്ങള്‍ വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു ശ്രദ്ധേയ രണ്ട് പദ്ധതികളാണ് മുറ്റത്തെമുല്ലയും സ്‌നേഹതീരം വായ്പാ പദ്ധതിയും.ഗ്രാമീണ ജനതയെ കടക്കെണിയിലൂടെ ദുരിതത്തിലാക്കി പീഡിപ്പിക്കുന്നു. കൊള്ളപലിശക്കാരില്‍ നിന്നും സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനകീയ മൈക്രോ ഫിനാന്‍സ് പദ്ധതിയാണ്  ‘മുറ്റത്തെ മുല്ല. തീരദേശ മേഖലയിലെയും ഉള്‍നാടന്‍ കായലോര മല്‍സ്യ മേഖലയിലെയും താഴെത്തട്ടിലുള്ള മത്സ്യ വിപണനം നടത്തുന്നവര്‍, മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കായി നടപ്പിലാക്കുന്ന സ്‌നേഹതീരം: ലഘു വായ്പാ പദ്ധതി. ഇതിനകം മുറ്റത്തെ മുല്ല പദ്ധതി പ്രകാരം 1052 സഹകരണ സംഘങ്ങള്‍ 18525 കുടുംബശ്രീ യൂണിറ്റു കളിലുടെ 5.16 ലക്ഷം പേര്‍ക്കായി 2198 കോടി രൂപ വായ്പയായി നല്കി. തീരദേശ ജില്ലകളിലെ  170 സഹകരണ സംഘങ്ങളിലൂടെയാണ് സ്‌നേഹതീരം വായ്പ പദ്ധതി നടിപ്പിലാക്കുന്നത്.

വികസന പ്രക്രിയയില്‍ പലപ്പോഴും പിന്തള്ളപ്പെടുന്ന ഒട്ടേറെ വിഭാഗങ്ങ ളുണ്ട്. അവരുടെ ഉന്നമനത്തിന് സഹകരണ മേഖല വലിയ ഉത്തരവാദി ത്വമാണ് ഏറ്റെടുക്കുന്നത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യത്തൊഴിലാളി കള്‍,  തുടങ്ങിയ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി സഹകരണ സ്ഥാപന ങ്ങള്‍ പ്രത്യേകമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു. ഭിന്ന ശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആരംഭിച്ച വായ്പാ പദ്ധതി സഹകരണം സൗഹൃദം: മറെറാരു ശ്രദ്‌ധേയ പദ്ധതിയണ്. ഇതിലുടെ   ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 309 സംഘങ്ങള്‍ വഴി 500 പേര്‍ക്ക് 4 കോടി രൂപയുടെ വായ്പ നല്‍കി.

വൃദ്ധ ജനവിഭാഗങ്ങളുടെ ജീവീത സായാഹ്നം സന്തോഷകരമാക്കുകയെന്ന ലക്ഷ്യത്തോടെ ആശുപത്രി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഭക്ഷ്യ കാര്‍ഷിക വിപണന മേഖലയില്‍ കഴിഞ്ഞ കാലങ്ങളെക്കാള്‍ കുടു തലായി സഹകരണ പ്രസ്ഥാനം ഇടപെടുന്നു. ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന വളരെ ആത്മാര്‍ഥമായ ആഗ്ര ഹമാണ് സഹകരണ സംഘങ്ങളെ ഈ വഴിക്കു ചിന്തിപ്പിക്കുന്നത്.

നെല്ലി ന്റെ യും അരിയുടെയും സംഭരണം, സംസ്‌ക്കരണം, വിപണനം എന്നി വയ്ക്കായി സഹകരണ കൂട്ടായ്മയിലൂടെ (കോ-ഓപ്പറേറ്റീവ് കണ്‍സോര്‍ഷ്യം) അടുത്തിടെ കുട്ടനാട് അപ്പര്‍ കുട്ടനാട് കേന്ദ്രീകരിച്ച് കാപ് കോസ്, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പാപ്‌കോസ് എന്നീ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചു.
കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി നടപ്പിലാക്കുന്നു. സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണ നിലാവാരം ഉറപ്പുവരുത്തി ഏകീ കൃത ബ്രാന്റിംഗ് കൊണ്ടുവരിക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി രൂപം നല്‍കിയ പദ്ധതിയാണ് ബ്രാന്റിംഗ് & മാര്‍ക്കറ്റിംഗ് ഓഫ് കോപ്പറേറ്റീവ് പ്രോഡക്റ്റ്‌സ്.

മാന്യതയുള്ള ഉപജീവനമാര്‍ഗ്ഗം പ്രദാനം ചെയ്യുന്ന മുഖ്യ സ്രോതസ്സുകളായി കേരളത്തിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. സഹക രണ മേഖല മാത്രം ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ പരോക്ഷ തൊഴിലുകളും ഈ മേഖല സൃഷ്ടിക്കുന്നു.
സര്‍ക്കാരിന്റെ രണ്ട്  100 ദിന കര്‍മ്മപദ്ധതികളിലുമായി 56279 തൊഴില്‍/ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്.   കേരള ബാങ്ക്, സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ അപക്‌സ് ഫെഡറേ ഷനുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ തൊഴിലധി ഷ്ഠിതമായ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നീ പദ്ധതികള്‍ക്കായി വായ്പകള്‍ അനുവദിച്ചുകൊണ്ടാണ് ഈ തൊഴിലവസര ങ്ങള്‍ സൃഷ്ടിച്ചത്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സഹകരണ സംഘങ്ങളുടെ മുഖ്യ അജണ്ടയായി മാറി.  അതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് ഹരിതം സഹകരണം പദ്ധതി. തീം ട്രീസ ഓഫ് കേരള എന്ന പേരില്‍ നടപ്പി ലാക്കിയ പദ്ധതിയിലൂടെ 5 ലക്ഷം ഫലവൃക്ഷ തൈകളാണ് നട്ടുപിടിപ്പിച്ചത്.

ആരോഗ്യ പരിപാലന രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ് സഹകരണ സംഘങ്ങള്‍.  എല്ലാവര്‍ക്കും ആരോഗ്യം എന്ന കാഴ്ച്ചപ്പാട് സാധൂകരിക്കുന്നതിന് ഏറ്റവും അടിസ്ഥാനവിഭാഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നു.

വേറിട്ട ആശയങ്ങളുമായി സഹകരണ മേഖലയിലേക്ക് യുവ തലമുറയുടെ കടന്നുവരവിന് യുവ സഹകരണസംഘങ്ങളിലൂടെ തുടക്കം കുറിച്ചു. 30 യുവജ നനസംഘങ്ങള്‍ സഹകരണ മേഖലക്ക് പുത്തനുണര്‍വാണ്  നല്‍കുന്നത്. ഇതിനു പുറമേ പട്ടികജാതി പട്ടികവര്‍ഗ വിഭങ്ങളിലെ യുവതയെ ഉള്‍പ്പെടുത്തി 14 ജില്ലകളിലും ഓരോ പട്ടികജാതി, പട്ടികവര്‍ഗ യുവജന സഹകരണ സംഘങ്ങള്‍ ആരംഭിച്ചു.

ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കി കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നടപ്പിലാക്കുന്ന പദ്ധതിയാണ് കോട്ടയം ജില്ലയിലെ നാട്ടകത്തെ അക്ഷരം മ്യൂസിയം. കലാകാരന്‍മാരുടെ സാമ്പത്തിക ഉന്നമനത്തിനായി സംസ്ഥാന മൊട്ടാകെ പ്രവര്‍ത്തനപരിധിയായി കലാകാരന്‍മാരുടെ സഹകരണസംഘം രൂപീകരിച്ചു.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി  സഹകരണ മേഖലയില്‍ ഇന്‍ഡോര്‍ ഫുട്‌ബോള്‍/ ക്രിക്കറ്റ്/ ബാഡ്മിന്റണ്‍ ടര്‍ഫുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കുന്നു.

Related posts

‘കരുവന്നൂരില്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം’

Kerala Cooperator

 കേന്ദ്ര സഹകരണ മന്ത്രാലയത്തെ എന്തിന് ഭയക്കണം

Kerala Cooperator

കേന്ദ്രത്തിന്റെ സഹകരണ പദ്ധതികളില്‍ കേരളം ആശങ്കപ്പെടേണ്ട പലതും ഉണ്ട്

Kerala Cooperator
error: Content is protected !!