Kerala Cooperator

ലോണ്‍ ആപ്പ് തട്ടിപ്പില്‍ പരാതി നല്‍കാന്‍ വാട്ട്‌സാപ്പ് നമ്പര്‍ നിലവില്‍ വന്നു

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ്  തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.

Related posts

ആദായനികുതി റിട്ടേൺ സമയം തീരുന്നു; ഇനി പിഴ 5000

Kerala Cooperator

വിൽക്കാനുള്ള പൊതു മേഖല ബാങ്കുകളിൽ നിന്ന് കിട്ടാക്കടത്തിനൊപ്പം ജീവനക്കാരെയും മാറ്റുന്നു

Kerala Cooperator

വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിനല്‍കാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ബി.ഐ.

error: Content is protected !!