Kerala Cooperator

അര്‍ബന്‍ നിധി തട്ടിപ്പില്‍ മൂന്നാം പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഏഴുകോടി

ണ്ണൂരിലെ അര്‍ബന്‍ നിധി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മലപ്പുറം ചങ്ങരംകുളത്തെ ഷൗക്കത്തലി ഏഴുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി മറ്റൊരു ഡയറക്ടറും കേസിലെ രണ്ടാം പ്രതിയുമായ ആന്റണി സണ്ണി പോലീസിന് മൊഴി നല്‍കി. ഈ തുക പിന്നീട് ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയതായും മൊഴിയിലുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് ഷൗക്കത്തലി.
ആന്റണി പോലീസില്‍ കീഴടങ്ങിയ വെള്ളിയാഴ്ച മറ്റു ഡയറക്ടര്‍മാരായ ഗഫൂറും ഷൗക്കത്തലിയും പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. മൂവരെയും ഒന്നിച്ചും പ്രത്യേകമായും പോലീസ് ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഏഴുകോടി രൂപ ഷൗക്കത്തലി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് ആന്റണിയുടെ മൊഴി. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക കാര്യങ്ങള്‍ കൂടുതലായി ഷൗക്കത്തലിയാണ് കൈകാര്യം ചെയ്തതെന്ന് ആന്റണി പറയുന്നു.

പ്രതികളുടെ ബിനാമി അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അറസ്റ്റിലായ ആന്റണിയുടെ ഉടമസ്ഥതയില്‍ 60 ലോറികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്ഥാപന ഡയറക്ടര്‍മാരുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസിന് ലഭിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന ഇടപാടുകള്‍, അക്കൗണ്ടുകളിലേക്ക് വന്ന പണത്തിന്റെ കണക്ക് എന്നിവയുടെ പരിശോധന ആരംഭിച്ചു.

സുഹൃത്തുകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. റിമാന്‍ഡിലുള്ള ആന്റണി സണ്ണിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും.ആന്റണി അറസ്റ്റിലായതോടെ തട്ടിപ്പിന് ഇരയായവരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയും സജീവമായിട്ടുണ്ട്. പോലീസിന്റെ നീക്കങ്ങളും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും നിരന്തരം ഷെയര്‍ ചെയ്യുന്നുണ്ട്.

Related posts

ലോണ്‍ ആപ്പ് തട്ടിപ്പില്‍ പരാതി നല്‍കാന്‍ വാട്ട്‌സാപ്പ് നമ്പര്‍ നിലവില്‍ വന്നു

Kerala Cooperator

ഡിജിറ്റല്‍ കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു

Kerala Cooperator

പേ.ടി. എമ്മിന് റിസർവ് ബാങ്കിൻ്റെ വിലക്ക്; ഇനി ഇടപാടുകാർ പാടില്ല

Kerala Cooperator
error: Content is protected !!