Kerala Cooperator

വ്യവസായ മേഖലയില്‍ സഹകരണ പങ്കാളിത്തം വേണമെന്ന് മന്ത്രി

വ്യവസായ രംഗത്തുള്ള സഹകരണ മേഖലയുടെ ഇടപെടല്‍ ശക്തമാക്കിയും ഉത്പാദനം വര്‍ദ്ധിപ്പിച്ചും മുന്നോട്ട് പോകണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ദ്ധന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് അവസരങ്ങളും സാധ്യതകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ പ്രഖ്യാപിച്ച ഒരു ലക്ഷം തൊഴില്‍ സംരംഭം സഹകരണ മേഖലയില്‍ സൃഷ്ടിച്ചു കൊണ്ട് വ്യവസായ മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയും. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കാം. ഇക്കാര്യത്തില്‍ സഹകരണ മേഖലയുടെ പങ്ക് അനിവാര്യമാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വില്പനയിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം സൃഷ്ടിക്കാനും കഴിയുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ടൂര്‍ഫെഡിനുണ്ട് ടൂര്‍പ്ലാന്‍

വേനലവധിക്ക് വിനോദയാത്രയ്ക്ക് പോകുന്നുണ്ടോ? എങ്കില്‍ സ്ഥലം തീരുമാനിക്കാന്‍ സഹകരണ എക്‌സ്‌പോ സന്ദര്‍ശിക്കുക. ടൂറിസം വികസനത്തിനായി ടൂറിസം ഫെഡറേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രാദേശിക സഹകരണ സംഘങ്ങള്‍ വിവിധങ്ങളായ ടൂര്‍ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. പോക്കറ്റിന് ഇണങ്ങും വിധം യാത്രയും താമസവും ഭക്ഷണവും തിരഞ്ഞെടുക്കാം. ഏകദേശം 2 ലക്ഷം യാത്ര സൗകര്യം ഒരുക്കുകയാണ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ടൂറിസം ഫെഡ്. ഒരു ദിന വിസ്മയ യാത്ര, ഏകദിന ടൂര്‍ പാക്കേജുകള്‍, തേക്കടി, മൂന്നാര്‍ ടൂര്‍, തീര്‍ത്ഥാടന പാക്കേജ് , ലോക കാഴ്ചകള്‍ തുടങ്ങിയവയാണ് ടൂര്‍ ഫെഡറേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന യാത്രകള്‍.

Related posts

പ്രവാസി സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ധനസഹായം

Kerala Cooperator

കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ക്ഷീരസഹകരണ സംഘങ്ങളും അക്ഷയകേന്ദ്രങ്ങളും ഒന്നിക്കുന്നു  

Kerala Cooperator

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹകരണ സഹായത്തില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്

Kerala Cooperator
error: Content is protected !!