Kerala Cooperator

മത്സ്യഫെഡിലടക്കം 41 തസ്തികളില്‍ പി.എസ്.സി. വിജ്ഞാപനം ഉടന്‍

മത്സ്യഫെഡില്‍ ഓഫീസ് അസിസ്റ്റന്റ്, വനംവകുപ്പില്‍ ഡ്രൈവര്‍ എന്നിങ്ങനെ 41 തസ്തികളില്‍ പി.എസ്.സി. വിജ്ഞാപനം ഉടനിറങ്ങും. ഏപ്രില്‍ 30ന് ഗസറ്റില്‍ ഇതിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കാനാണ് സാധ്യത.

മത്സ്യഫെഡിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കുള്ള ആദ്യ വിജ്ഞാപനമാണിത്.  പത്താംക്ലാസ് വിജയമാണ് യോഗ്യത. മൂന്നുകാറ്റഗറികളായിട്ടാണ് അപേക്ഷ വിളിക്കുക. മൂന്നിലുമായി 12 ഒഴിവുകളാണുള്ളത്.

നേരിട്ടുള്ള നിയമനത്തിന് ആറും, മത്സ്യത്തൊഴിലാളികളുടെയും ആശ്രിതരുടെയും വിഭാഹത്തില്‍ നാലും, സൊസൈറ്റി ക്വാട്ടയില്‍ രണ്ടും ഒഴിവുകളാണ് ഉള്ളത്. മത്സ്യഫെഡിലെ നിയമനം പി.എസ്.സി.ക്ക് വിട്ടിട്ട് 25വര്‍ഷമായെങ്കിലും കഴിഞ്ഞ വര്‍ഷം മുതലാണ് നിയമനം തുടങ്ങിയത്. ഇതില്‍തന്നെ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് ആദ്യ നിയമനമാണിത്.

Related posts

ചിലത് ചിലരെ ഓര്‍മ്മപെടുത്തേണ്ടിവരും; കേരളബാങ്കിന് മുന്നറിയിപ്പുമായി സി.ഐ.ടി.യു.

Kerala Cooperator

കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയ്ക്ക് ‘കേരളബ്രാന്‍ഡ്’; സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഡെബിള്‍ ബ്രാന്‍ഡിങ്

Kerala Cooperator

ഫണ്ട് മാറ്റാന്‍ തീരുമാനം; ക്ഷീരസംഘങ്ങള്‍ക്ക്‌സൗരോര്‍ജ പ്ലാന്റില്ല

Kerala Cooperator
error: Content is protected !!