Kerala Cooperator

ഫണ്ട് മാറ്റാന്‍ തീരുമാനം; ക്ഷീരസംഘങ്ങള്‍ക്ക്‌സൗരോര്‍ജ പ്ലാന്റില്ല

ര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സഹകരണ സംഘങ്ങളുടെ പദ്ധതികളെയും ബാധിക്കുന്നു. വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ ക്ഷീരകര്‍ഷകരെ സഹായിക്കുന്ന ‘ക്ഷീരസംഘങ്ങളില്‍ സൗരോ ര്‍ജ പ്ലാന്റ് സ്ഥാപിക്കല്‍’ പദ്ധതി നടപ്പുസാമ്പത്തികവര്‍ഷം മുടങ്ങി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ഒരുമാസം മാത്രമാണ് ബാക്കി.
പദ്ധതിക്കുള്ള ഫണ്ട്, കര്‍ഷകര്‍ക്ക് പാലിന്റെ ഇന്‍സെന്റീവ് നല്‍കാനായി വക മാറ്റിയതോടെയാണ് 202223 സാമ്പത്തികവര്‍ഷത്തില്‍ പദ്ധതി മുടങ്ങിയത്. ഇതോടെ, ഉയര്‍ന്ന വൈദ്യുതിച്ചാര്‍ജ് മറികടക്കാന്‍ പാടുപെടുന്ന ക്ഷീരസംഘങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാനും വഴിയില്ലാതായി.

പാല്‍തണുപ്പിച്ച് സൂക്ഷിക്കുന്ന ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ, മിക്ക ക്ഷീരസംഘങ്ങളും ഒരുമാസം 40 കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ശരാശരി 15,000 രൂപയിലധികം വൈദ്യുതിബില്ലും അടയ്ക്കുന്നുണ്ടെന്നാണ് കണക്ക്. വൈദ്യുതി ഉപഭോഗത്തിനുള്ള ഈ ചെലവുകുറയ്ക്കല്‍ ലക്ഷ്യമിട്ട് 2016ലാണ് ക്ഷീരവികസനവകുപ്പ് സബ്‌സിഡിയോടെ, സംഘങ്ങളില്‍ സൗരോര്‍ജ പവര്‍പ്ലാന്റ് സ്ഥാപിക്കല്‍പദ്ധതി തുടങ്ങിയത്. ഒരുമാസം കുറഞ്ഞത് 40 മുതല്‍ 55 വരെ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതിലൂടെ കഴിയും.

ഓരോ സാമ്പത്തികവര്‍ഷവും കുറഞ്ഞത് 80 ലക്ഷം രൂപയെങ്കിലും നീക്കിവെച്ച്, ഇതുവരെ 45 ഓളം ക്ഷീരസംഘങ്ങളില്‍ പദ്ധതി നടപ്പാക്കി. 75 ശതമാനം തുകയാണ് വകുപ്പ് സബ്‌സിഡിയായി നല്‍കുന്നത്. ഓരോവര്‍ഷവും 12 സംഘങ്ങളിലെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കിയിരുന്നു.

എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് തുക നല്‍കേണ്ടതിനാല്‍, ഈ സാമ്പത്തികവര്‍ഷം പദ്ധതി വേണ്ടെന്നുവെച്ചു. ക്ഷീരസംഘങ്ങളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ 28 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 23 കോടി രൂപയോളം ഇന്‍സെന്റീവ് ഇനത്തില്‍ മാത്രം ചെലവുള്ളതിനാല്‍, സൗരോര്‍ജപദ്ധതിയുടേതടക്കം വിവിധ പദ്ധതികളുടെ ഫണ്ട് അതിലേക്ക് വകമാറ്റി.

Related posts

മണ്ണടി അനില്‍ എന്ന മനുഷ്യസ്‌നേഹിയായ സഹകാരി

Kerala Cooperator

സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന

Kerala Cooperator

കേരളത്തിൻ്റെ സഹകരണ സർവകലാശാല ബജറ്റിൽ പ്രഖ്യാപിക്കും

Kerala Cooperator
error: Content is protected !!