Kerala Cooperator

കുടിശ്ശിക തീര്‍ത്താല്‍ ഭരണസമിതി അംഗത്തിന്റെ അയോഗ്യത മാറുമോ? കോടതിക്ക് ഭിന്ന നിലപാട്

സഹകരണ സംഘത്തിലെ ഭരണസമിതി അംഗത്തിന്റെ അയോഗ്യത സംബന്ധിച്ചുള്ള തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസുമാര്‍ക്കും ഭിന്നാഭിപ്രായം. വായ്പ കുടിശ്ശിക വരുത്തിയാല്‍ ഭരണസമിതി അംഗത്തെ അയോഗ്യയാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിച്ചു. കുടിശ്ശിക അടച്ചുതീര്‍ത്താലും അയോഗ്യത നിലനില്‍ക്കുമെന്ന വിധിയിലാണ് ജഡ്ജിമാര്‍ക്ക് വിയോജിപ്പുള്ളത്. ഫുള്‍ ബെഞ്ചിലെ ഒരംഗം ഈ വിധിയോട് വിയോജിച്ചു.

കൊല്ലം പെരുമ്പുഴ പുനുക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗം ജലജ ഗോപന്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് വിധിപറഞ്ഞത്. വായ്പ കുടിശ്ശികയുടേ പേരിലാണ് ജലജയെ രജിസ്ട്രാര്‍ അയോഗ്യയാക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോതിയെ സമീപിച്ചത്.

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണസമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനകം നല്‍കുന്ന പരാതിയില്‍ ആര്‍ബിട്രേഷന്‍ കോടതിക്ക് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് സഹകരണ നിയമപ്രകാരം തീരുമാനിക്കാം. എന്നാല്‍, ഈ വ്യവസ്ഥ സഹകരണ രജിസ്ട്രാറുടെ അധികാരത്തെ ഹനിക്കുന്നില്ല. കുടിശ്ശിക അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയ ഭരണസമിതി അംഗത്തിന് നോട്ടീസ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ സഹകരണ ചട്ടത്തിലെ 42(2) സി. പ്രകാരം അയോഗ്യനാക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ അയോഗ്യത കല്‍പിക്കാന്‍ രജിസ്ട്രാര്‍ക്കാണ് അധികാരമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.

സമയപരിധിക്ക് ശേഷം കുടിശ്ശിക അടച്ചാലും അയോഗ്യത നിലനില്‍കക്ുമെന്നും ഫുള്‍ബെഞ്ച് വിധിച്ചു. എന്നാല്‍, അഭിപ്രായത്തോടെ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ വിയോജിച്ചു. ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേകം നോട്ടീസ് നല്‍കണം. കുടിശ്ശിക വ്യക്തമാക്കി ഭരണസമിതി അംഗത്തിന് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പെടുന്നതിന് മുമ്പ് നല്‍കിയ നോട്ടീസ് ഇതിന് പകരമാവില്ലെന്നും കോടതി വ്യക്തമാക്കി.

Related posts

ഇതാണ് മുഖ്യമന്ത്രി പറഞ്ഞ, ക്ഷീരകര്‍ഷകര്‍ക്ക് ആലപ്പുഴ നല്‍കിയ ‘ദയ’

Kerala Cooperator

സ്വര്‍ണപണയ വായ്പ കൊടുത്ത ഒരുബാങ്ക് ജീവനക്കാരന്റെ ജീവിതം തകര്‍ന്നുപോയ കഥ

Kerala Cooperator

പാല് കൂട്ടാന്‍ പത്തനതിട്ടയുടെ ‘ശബരി’ പദ്ധതി

Kerala Cooperator
error: Content is protected !!