Kerala Cooperator

സഹകരണ അംഗസമാശ്വസ ഫണ്ടിന് നിയന്ത്രണം; സഹായം അവകാശമല്ല

  • സഹായം മൂന്നുവര്‍ഷം പൂര്‍ത്തിയായ എ-ക്ലാസ് അംഗങ്ങള്‍ക്ക് മാത്രം
  • ഒരുതവണ സഹായം ലഭിച്ചവര്‍ക്ക് പിന്നീട് അതിന് അര്‍ഹതയുണ്ടാവില്ല
  • അംഗങ്ങളായ രക്ഷിതാക്കള്‍ മരിച്ചാല്‍ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് സഹായം

സഹകരണ അംഗസമാശ്വാസ ഫണ്ട് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനമാക്കി സ്‌കീമില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ സംഘങ്ങളിലെ എ-ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുക. അംഗത്വമെടുത്ത് മൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം. അംഗസമാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കുകയെന്നത് അംഗങ്ങളുടെ അവകാശമല്ലെന്നും ഭേദഗതി നിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മാരകരോഗം ബാധിച്ചവര്‍ക്കായിരുന്നു അംഗസമാശ്വാസ നിധിയില്‍നിന്ന് സഹായം അനുവദിച്ചിരുന്നത്. ഇത് മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്കും നല്‍കാമെന്ന് ഭേദഗതി വരുത്തിയിട്ടുണ്ട്. സഹായധനം പരമാവധി 50,000 രൂപവരെയായി നിചപ്പെടുത്തി. മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് സഹായധനം അനുവദിക്കുന്നത്.

അര്‍ബുധം, കരള്‍രോഗം, എന്നീ രോഗങ്ങള്‍ ബാധിച്ചവരാണ് ഒന്നാം വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് 10,000-50,0000 രൂപവരെ സഹായം നല്‍കും. ശസ്ത്രക്രീയയ്ക്ക് വിധേയമായവര്‍, അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായവര്‍ എന്നിവരുള്‍പ്പെടുന്ന രണ്ടാം വിഭാഗത്തില്‍ പരമാവധി 40,000 രൂപയാണ് സഹായം. കുറഞ്ഞ സഹായം 5000 രൂപയുമാണ്. രക്ഷിതാക്കള്‍ മരിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് പരമാവധി 15,000 രൂപയാണ് അനുവദിക്കുക. ഒരുതവണ സഹായം ലഭിച്ചവര്‍ക്ക് പിന്നീട് അതിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആര്‍ക്കൊക്കെ സഹായം ലഭിക്കും

അര്‍ബുധം, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായവര്‍, വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്നവര്‍, പരാലിസിസ് ബാധിച്ച് കിടപ്പിലായവര്‍, എച്ച്.ഐ.വി.ബാധിതര്‍, ഗുരുതരമായ ഹൃദയശസ്ത്രക്രീയയ്ക്ക് വിധേയരായവര്‍, കരള്‍ സംബന്ധിയായ രോഗം ബാധിച്ചവര്‍, വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായവര്‍.

സഹായം അനുവദിക്കുന്ന നടപടിക്രമം

* ചികിത്സ തേടിയ ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറിയും അനുബന്ധ രേഖകളും സഹിതം ബാങ്ക് സെക്രട്ടറിക്ക് അപേക്ഷനല്‍കണം.
* ഈ രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി, അത് രേഖകളില്‍ സാക്ഷ്യപ്പെടുത്തി സഹകരണ സംഘം/ബാങ്ക് സെക്രട്ടറി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന് കൈമാറണം.
* ഈ അപേക്ഷ താലൂക്ക് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് ഏഴ് ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന് തിരികെ നല്‍കണം.
* ഈ അപേക്ഷ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഏഴ് ദിവസത്തിനകം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറലിന് നല്‍കണം. ജോയിന്റ് രജിസ്ട്രാര്‍ അത് അദ്ദേഹത്തിന്റെ കുറപ്പ് രേഖപ്പെടുത്തിയ കത്ത് സഹിതം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കൈമാറണം. നേരിട്ട് രജിസ്റ്റേര്‍ഡ് തപാലിലൂടെ രജിസ്ട്രാര്‍ക്ക് നല്‍കാം. അപേക്ഷയ്ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും പ്രത്യേകം മാതൃക തയ്യാറാക്കിയിട്ടുണ്ട്.
* സഹായം അനുവദിച്ചുകഴിഞ്ഞാല്‍ ചെക്ക് അതത് സംഘം അപേക്ഷകന് നേരിട്ട് കൈമാറണം.
* അംഗസമാശ്വാസ ഫണ്ടില്‍നിന്ന് അനുവദിച്ച തുകയുടെ വിശദാംശങ്ങല്‍ ഓരോ സംഘവും പൊതുയോഗത്തില്‍ അവതരിപ്പിക്കണം.
* അംഗസമാശ്വാസ സഹായം ബാങ്കിലെ വായ്പയിലേക്കോ മറ്റ് ബാധ്യതളിലേക്കോ വസൂലാക്കുന്നതിന് അനുമതിയില്ല. അതേസമയം, മാതാപാതിക്കാള്‍ മരിച്ച പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് അനുവദിക്കുന്ന സഹായം വായ്പയില്‍ വരവുവെക്കാവുന്നതാണ്.

Related posts

‘സുഭിക്ഷ കേരള’ത്തിലും ഒരു സഹകരണ മാതൃക

icooperator

കേരളത്തിലെ 51 അര്‍ബന്‍ ബാങ്കുകളില്‍ ആര്‍.ബി.ഐ. നടപടിക്ക്  ഒരുങ്ങുന്നു

Kerala Cooperator

ആര്‍.ബി.ഐ.ക്ക് ഇടപെടാന്‍ അധികാരം; കേന്ദ്രസഹകരണ നിയമം മാറ്റുന്നു

Kerala Cooperator
error: Content is protected !!