Kerala Cooperator

മലപ്പുറത്തെ കേരളബാങ്കില്‍ നിര്‍ബന്ധമായി ലയിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി. .മലപ്പുറം ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇനി ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലയനം നടത്താന്‍ സര്‍ക്കാരിനാകും.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴില്‍ വരുന്ന തുവൂര്‍  പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.
ഓര്‍ഡിനന്‍സ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍, പുലമാന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി അനുവദിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Related posts

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ സഹകരണ സംഘങ്ങളും

icooperator

പരിസ്ഥിതി ദിനത്തില്‍ അഞ്ചുലക്ഷം മരങ്ങളുമായി ‘ഹരിതം സഹകരണം’

icooperator

യുവാക്കളുടെ ആദ്യ സഹകരണ സംഘം കോട്ടയത്ത് പിറന്നു

Kerala Cooperator
error: Content is protected !!