Kerala Cooperator

ഭക്ഷ്യസാധനങ്ങളും മരുന്നും കണ്‍സ്യൂമര്‍ ഫെഡ് വീട്ടിലെത്തിക്കും

കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്‌സ് ആപ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും മേല്‍വിലാസവും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുക.
പ്രിവന്റീവ് മെഡിസിന്‍ കിറ്റുകളും കൊവിഡാനന്തര കിറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അടുത്ത അദ്ധ്യയനവര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി വരികയാണ്.
ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്.

Related posts

അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങി സഹകരണ ജീവനക്കാര്‍

Kerala Cooperator

യുവാക്കളുടെ ആദ്യ സഹകരണ സംഘം കോട്ടയത്ത് പിറന്നു

Kerala Cooperator

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ സഹകരണ സംഘങ്ങളും

icooperator
error: Content is protected !!