Kerala Cooperator

കര്‍ഷകിക പദ്ധതിയുണ്ടെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് പണം നല്‍കും

സംസ്ഥാനത്തെ കാര്‍ഷിക-ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് സഹായമാകുന്ന പദ്ധതികള്‍ അവതരിപ്പിച്ചാല്‍ എത്രകോടിരൂപവേണമെങ്കിലും അനുവദിക്കാമെന്ന് നബാര്‍ഡിന്റെ വാഗ്ധാനം. കോവിഡ് രോഗ വ്യാപനവും, ലോക്ഡൗണും ഗ്രാമീണമേഖലയിലുണ്ടാക്കിയ സാമ്പത്തിക ആഘാതം പരിഹരിക്കാന്‍ കേരളത്തിന് 2500 കോടിരൂപ നേരത്തെ നബാര്‍ഡ് അനുവദിച്ചിരുന്നു. ഇത് കര്‍ഷകര്‍ക്ക് നേരിട്ട് വായ്പയായി നല്‍കാനുള്ളതാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാവുന്ന സഹകരണ സംഘങ്ങള്‍ക്കാണ് ഇപ്പോള്‍ പണം നല്‍കുന്നത്.

സംസ്ഥാനത്തെ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍(പ്രാഥമിക സഹകരണ ബാങ്ക്)ക്കാണ് ഈ പദ്ധതി ഉപയോഗിക്കാനാകുന്നത്. കാര്‍ഷിക മേഖലയില്‍ അടിസ്ഥാനസൗകര്യവും പശ്ചാത്തല വികസനവും ഒരുക്കുന്നതിന് ഇതുപോലെ പരിധിയില്ലാതെ വായ്പ നല്‍കുന്ന പദ്ധതി ആദ്യമാണ്.

  • കാര്‍ഷിക അനുബന്ധ പദ്ധതികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കുവേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയെല്ലാം തുടങ്ങുന്നതിന് പോലും നബാര്‍ഡ് സഹായം കിട്ടും. ഓരോ സഹകരണ സംഘങ്ങളും നല്‍കുന്ന വിശദമായപദ്ധതി രേഖയ്ക്ക് അനുസരിച്ച് കേരളബാങ്ക് വഴിയാണ് പണം അനുവദിക്കുന്നത്. മൂന്നുശതമാനം പലിശയ്ക്ക് കേരളബാങ്കിനും, നാലുശതമാനം പലിശയ്ക്ക് സഹകരണ സംഘങ്ങള്‍ക്കും പണം ലഭിക്കും.നബാര്‍ഡ് പദ്ധതി ഇങ്ങനെ
  • സഹകരണ സംഘം അവരുടെ പ്രവര്‍ത്തനപരിധിയിലെ ജനങ്ങള്‍ക്ക് സഹായകരമാകുന്ന പദ്ധതിയാണ് തയ്യാറാക്കേണ്ടത്.
  •  ഓഫീസ് കെട്ടിട നിര്‍മ്മാണം, ശാഖകളുടെ നവീകരണം എന്നിവയ്‌ക്കൊന്നും ഈ പണം ഉപയോഗിക്കാന്‍ പാടില്ല.
  •  കുറഞ്ഞത് 50ലക്ഷം രൂപയുടെയും പരമാവധി എത്രയുമാകാവുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് സഹായം ലഭിക്കും. എന്നാല്‍, പദ്ധതിയുടെ പ്രധാന്യം അനുസരിച്ച് 50ലക്ഷത്തില്‍ കുറഞ്ഞ പദ്ധതികളെ ആവശ്യമെങ്കില്‍ പ്രത്യേക പരിഗണന നല്‍കി ഉള്‍പ്പെടുത്തും.
  • ഏഴുവര്‍ഷമാണ് സംഘത്തിന് ലഭിക്കുന്ന തിരിച്ചടവ് കാലാവധി. ഇത് പരമാവധി രണ്ടുവര്‍ഷംവരെ നീട്ടിനല്‍കാം.
  •  സംഘം നടപ്പാക്കുന്ന പദ്ധതിയെ എന്താണെന്നത് ഒരു കുറിപ്പായി തയ്യാറാക്കി നബാര്‍ഡ് ജില്ലാമാനേജര്‍, കേരളബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ക്ക് നല്‍കണം. ഇതിന് അംഗീകാരം കിട്ടിയില്‍ ‘വിശദമായ പദ്ധതി രേഖ’ തയ്യാറാക്കി സമര്‍പ്പിക്കാം. വലിയ പദ്ധതികളാണെങ്കില്‍ പദ്ധതി തയ്യാറാക്കുന്നതിന് നബാര്‍ഡ് സഹായം നല്‍കും.
  •  കര്‍ഷകരും സാധാരണക്കാരുമായ എത്രപേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നു, വിജയസാധ്യത, നടപ്പാക്കാനുള്ള സഹകരണ സംഘത്തിന്റെ കഴിവ് എന്നിവ പരിശോധിച്ചായിരിക്കും അന്തിമാനുമതി.എന്തൊക്കെ ഏറ്റെടുക്കാം

    പൊതുജനങ്ങള്‍ക്കായി – സൂപ്പര്‍മാര്‍ക്കറ്റ്, നീതി സ്റ്റോര്‍, എല്‍.പി.ജി. ഏജന്‍സി, പെട്രോള്‍പമ്പ്, മെഡിക്കല്‍ ലാബുകള്‍, ആരോഗ്യ കേന്ദ്രം.
    കാര്‍ഷികസേവനം-കാര്‍ഷികവിളകളുടെ സംഭരണ കേന്ദ്രം, ശീതീകരണ സംഭരണി, ലോജിസ്റ്റിക് ഫെസിലിറ്റി, പാല്‍ശേഖരണവും പാല്‍ശീതകരണവും, പാക്കിങ് യൂണിറ്റുകള്‍, കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കുമുള്ള പരിശോധന യൂണിറ്റുകള്‍.
    കാര്‍ഷിക സംസ്‌കരണം- സോര്‍ട്ടിങ് ആന്‍ഡ് ഗ്രേഡിങ് യൂണിറ്റ്, വാക്‌സിങ്-പോളീഷിങ് യൂണിറ്റ്, പാക്കേജ് യൂണിറ്റ്, പൗള്‍ട്രി ഡ്രസ്സിങ് യൂണിറ്റ്, മൂല്യവര്‍ദ്ധിത ഉല്‍പാദന സംരംഭം, നാളീകേര സംസ്‌കരണ യൂണിറ്റി, അരി മില്‍, അഗ്രോ-പ്രൊസസിങ് യൂണിറ്റ്.
    അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍- മണ്ണ്-ജല പരിശോധന ലാബ്, പരിശീലന കേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കല്‍.

Related posts

നിങ്ങള്‍ക്കും കാര്‍ഷിക സംരംഭകരാകാം; സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ തരും

Kerala Cooperator

നോട്ട് നിരോധനത്തിന് ശേഷം വിപണിയില്‍ അധികമെത്തിയത് 10ലക്ഷം കോടി കറന്‍സികള്‍

icooperator

സഹകരണ സ്റ്റാര്‍ട്ടപ്പുമായി എന്‍.സി.ഡി.സി.

icooperator
error: Content is protected !!