Kerala Cooperator

ഇനി വിളിപ്പുറത്ത് മനുഷ്യ എ.ടി.എം.

  • വ്യക്തികള്‍ക്കും ഏജന്റുമാരാകാം
  • ഓരോ ഇടപാടിനും പത്തുരൂപ കമ്മീഷന്‍

ബില്‍പെയ്‌മെന്റ് റീചാര്‍ജ് എന്നിവയ്ക്കും സൗകര്യം കൈയ്യില്‍ പണമില്ലെങ്കില്‍ വിളിപ്പുറത്ത് മനുഷ്യ എ.ടി.എം. കൗണ്ടര്‍ എത്തിക്കാനുള്ള ശ്രമമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായുള്ള എയ്‌സ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് നടത്തുന്നത്. സഹകരണ ബാങ്കുകള്‍ക്ക് ഡിജറ്റല്‍ പെയ്‌മെന്റ് സംവിധാനം ഒരുക്കികൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് എയ്‌സ് വെയര്‍. എയ്‌സ് മണി മൈക്രോ എ.ടി.എം. എന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

 

വ്യക്തികള്‍ക്ക് മിനി എ.ടി.എം.-ഇ.പോസ് മെഷീന്‍ നല്‍കി ആവശ്യക്കാരിലേക്ക് വിളിപ്പുറത്ത് എത്തിക്കാനാണ് ശ്രമം. ഏതൊരാള്‍ക്കും ഇതിന്റെ ഏജന്റായി മാറാം. ഐ.സി.ഐ.സി.ഐ. ബാങ്കുമായി സഹകരിച്ചാണ് കമ്പനി സേവനം നല്‍കുന്നത്. ഓരോ ഇടപാടിനും 10രൂപ കമ്മീഷന്‍ നേടാം. എ.ടി.എം. മെഷീന്‍ സൗജന്യമായി നേടി ഏജന്റാകാനും അവസരമുണ്ട്.

ജനുവരിയോടെ സംസ്ഥാനത്താകെ ഈ സേവനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആറുമാസമായി കേരളത്തിലെ 3000 കടകളിലും പെട്രോള്‍ സ്റ്റേഷനുകളിലും മൈക്രോ എ.ടി.എം. സേവനം ലഭ്യമാക്കുന്നുണ്ട്. അതര്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോഴുള്ള വ്യവസ്ഥ ഇതിനും ബാധകമാണ്.

2007ല്‍ സ്ഥാപിക്കപ്പെട്ട എയ്‌സസ് മണി 2014-15ലാണ് ഫിന്‍ടെക് കമ്പനിയാകുന്നത്. സംസ്ഥാനത്തെ 420 സഹകരണ ബാങ്കുകളില്‍ മൊബൈല്‍ ബാങ്കിങ്, ബില്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

എ.ടി.എമ്മിന് പുറമെ പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഫാസ് ടാഗ്, ഫാസ് ടാഗ് റീച്ചാര്‍ജ് വിവിധ ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ആരോഗ്യ വാഹന ലൈഫ് ഇന്‍ഷൂറന്‍സുകള്‍ തുടങ്ങിയവയും എയ്‌സ്് ആപ്പിലൂടെ ലഭ്യമാകും.

Related posts

2021 മാര്‍ച്ച് 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

icooperator

എല്ലാരും തള്ളിയ ‘സുരക്ഷ’ സഹകരണ സംഘങ്ങളില്‍ പരീക്ഷിക്കുന്നു

Kerala Cooperator

ജാഗ്രത വേണം; വൈഫൈ ഉപയോഗിച്ചാലും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും

Kerala Cooperator
error: Content is protected !!