Kerala Cooperator

2021 മാര്‍ച്ച് 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

എല്ലാ ബാങ്ക് അക്കൗണ്ടുകളും 2021 മാര്‍ച്ച് 31നകം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിനൊപ്പം ബാങ്കുകള്‍ റുപേ കാര്‍ഡിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കണം. മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയവയുടെ മാതൃകയില്‍ 2012-ലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റുപേ കാര്‍ഡ് പുറത്തിറക്കിയത്.

ഇന്ത്യയ്ക്ക് പുറമെ സിങ്കപുര്‍, ഭൂട്ടാന്‍, ബഹ്‌റൈന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലും റുപേ കാര്‍ഡിന്റെ സേവനം ലഭ്യമാണ്. 2020 ജനുവരിയിലെ കണക്ക് അനുസരിച്ച് 600 ദശലക്ഷത്തിലേറെ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും റുപേകാര്‍ഡ് നല്‍കുന്നുണ്ട്.

2014-ല്‍ തുടങ്ങിയ പ്രൈമിനിസ്റ്റേഴ്സ്  ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്ക് റുപേകാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. 42 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്.

Related posts

ഇനി വിളിപ്പുറത്ത് മനുഷ്യ എ.ടി.എം.

icooperator

സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം; പെന്‍ഡ്രൈവിലൂടെ പണവും രേഖകളും തട്ടിയെടുക്കും

Kerala Cooperator

അക്കൗണ്ടില്ലെങ്കിലും പണം കൈമാറാന്‍ കഴിയുന്ന ബാങ്ക് ആപ്പ്

Kerala Cooperator
error: Content is protected !!