Kerala Cooperator

പേടിഎമ്മിന് ആര്‍.ബി.ഐ. വിലക്കിട്ടത് ബാങ്കായി മാറാന്‍ ഒരുങ്ങുന്നതിനിടെ

പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കിട്ടതോടെ ഉപഭോക്താക്കളിലും ഓഹരി വിപണിയിലും അതിന്റെ ആശയക്കുഴപ്പങ്ങളും ആശങ്കളും പ്രകടമായി.
കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. നിലവിലെ ഉപഭോക്താക്കള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും ആര്‍.ബി.ഐ. വിലക്ക് കമ്പനിയെ ബാധിക്കില്ലെന്നുമാണ് പേടിഎം അവകാശപ്പെടുന്നത്. പക്ഷേ, സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറാന്‍ പേടിഎം ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷത തിരിച്ചടി.

മാര്‍ച്ച് 11നാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഓഹരിവിപണിയില്‍ പേടിഎമ്മിന്റെ മൂല്യം ഇടഞ്ഞുതുടങ്ങി. മാര്‍ച്ച് 14ന് വ്യാപാരത്തിനിടെ ഓഹരി വില 13 ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയില്‍നിന്ന് 69ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

പേടിഎമ്മിന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറുന്നതിന് ആര്‍.ബി.ഐ. ഉത്തരവ് തടസ്സമാകും. 2022 മെയ് മാസത്തില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു പേടിഎം. സമഗ്രമായ ഐ.ടി ഓഡിറ്റിംഗ് നടത്തണമെന്നാണ് ഇപ്പോള്‍ പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്. ഇനി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള അപേക്ഷ റിസര്‍വ് പരിഗണിക്കുമോയെന്നതില്‍ സംശയമുണ്ട്. എന്തായാലും ഉടനുണ്ടാകില്ലെന്ന് ഉറപ്പാണ്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആര്‍.ബി.ഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പേടിഎം യു.പി.ഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകും.

Related posts

വായ്പ പുനഃക്രമീകരണം എല്ലാ സംരഭങ്ങള്‍ക്കും ബാധകമാക്കണം

Kerala Cooperator

സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ് വഴി പണം തട്ടി നൈജീരിയന്‍ സംഘം

Kerala Cooperator

വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിനല്‍കാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ബി.ഐ.

error: Content is protected !!