Kerala Cooperator

സഹകരണ എക്‌സ്‌പോ; മെഗാ സഹകരണ ഉത്സവം നാളെ മുതല്‍ മറൈന്‍ഡ്രൈവില്‍

  • 60,000 ചതുരശ്ര അടിയില്‍ 210 പവലിയനുകള്‍
  • എട്ടുദിവസങ്ങളിലായി പത്തുവിഷയങ്ങളില്‍ സഹകരണ സെമിനാറുകള്‍
  • നാട്ടരങ്ങ് മുതല്‍ ലൈവ് ഷോ വരെയുള്ള കലാവിരുന്ന്

ഹകരണമേഖലയുടെ പ്രദര്‍ശനവിപണന മേളയായ ‘സഹകരണ എക്‌സ്‌പോ 2022’ന് തിങ്കളാഴ്ച തുടക്കമാവും. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ 60,000 ചതുരശ്രയടിയില്‍ 210 പവിലിയനുകളുള്ള മേള, വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൂര്‍ണമായി എയര്‍ക്കണ്ടീഷന്‍ ചെയ്ത 60,000 ചതുരശ്ര അടിയില്‍ 210 പവലിയനുകളാണ് എക്‌സ്‌പോയിലുള്ളത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഒരുപതിപ്പാകും എട്ടുദിവസം കൊച്ചിയിലെ മറൈന്‍ ഡ്രൈവ്. സജന്യമായാണ് പ്രവേശനം.

ഏപ്രില്‍ 25 വരെയുള്ള മേളയില്‍ 10 ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമാണ് പ്രദര്‍ശനം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, രണ്ടാം 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയതാണ് എക്‌സ്‌പോ. മില്‍മ, മത്സ്യഫെഡ്, റെയ്ഡ്‌കോ, റബ്‌കോ, കണ്‍സ്യൂമര്‍ഫെഡ്, കേരഫെഡ്, എന്‍.എം.ഡി.സി., കേരള ബാങ്ക്, ഉരാളുങ്കല്‍ സൊസൈറ്റി എന്നിവയ്ക്കു പുറമേ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉത്പാദക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രത്യേക പവിലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് യുവജന സഹകരണ സംഘങ്ങളും പ്രദര്‍ശനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.

എണ്ണായിരം ചതുരശ്രയടിയില്‍ ഭക്ഷണ വൈവിദ്ധ്യങ്ങളുമായി ഫുഡ്‌കോര്‍ട്ടും ഉണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും എക്‌സ്‌പോ. പ്രവേശനം സൗജന്യം. പാര്‍ക്കിങ്ങിനായി മൂന്നിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന 11 സെമിനാറുകള്‍ നടക്കും. സാംസ്‌കാരിക സായാഹ്നങ്ങളില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസി, ഗൗരീലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഇപ്റ്റയുടെ നാട്ടരങ്ങ്, ഊരാളി ബാന്‍ഡ് തുടങ്ങയവയും ഉണ്ടാകും.

ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ മന്ത്രി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

വനിതകള്‍ക്ക് സംരംഭം തുടങ്ങാം; 60 ലക്ഷംവരെ കേരള ബാങ്ക് നല്‍കും സബ്‌സിഡിയോടെ

Kerala Cooperator

സഹകരണ സന്ദേശവുമായി കേരളബാങ്ക് ‘മഴവില്ല്’ ഇറക്കുന്നു

Kerala Cooperator

നിക്ഷേപ സമാഹരണത്തില്‍ 700 കോടി ലക്ഷ്യവുമായി കോഴിക്കോട്

Kerala Cooperator
error: Content is protected !!