Kerala Cooperator

റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം-യു.പി.എ. ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം

റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.എ. ഇടപാടുകളും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2,600 കോടി രൂപയുടേതാണ് പദ്ധതി. റുപേ കാര്‍ഡും ഭീം ആപ്പും ഉപയോഗിച്ചുള്ള വില്‍പ്പനയും ഇ-കോമേഴ്സ് ഇടപാടുകളും പ്രോത്സാഹിപ്പിക്കാന്‍ ഈ സാമ്പത്തികവര്‍ഷം ബാങ്കുകള്‍ക്ക് പ്രത്യേക സാമ്പത്തികസഹായം നല്‍കും.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. പ്രത്യേക പ്രോത്സാഹന പദ്ധതി ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കാനുള്ള അനുകൂലാന്തരീക്ഷം ഉണ്ടാക്കുമെന്നും റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം ആപ് എന്നിവയുടെ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.

2021-22 ലെ ബജറ്റിലും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി തുടര്‍വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളില്‍ 59 ശതമാനം വളര്‍ച്ചയാണുണ്ടായത്. 2020-21 ല്‍ 5,554 കോടി രൂപയായിരുന്ന ഡിജിറ്റല്‍ ഇടപാട് 2021-22 ല്‍ 8,840 കോടിയായി. ഭീം-യു.പി.എ. ഇടപാട് 2020-21-ല്‍ 2,233 കോടിയായിരുന്നത് 2021-22 ല്‍ 4,597 കോടിയായി ഉയര്‍ന്നു.

 

Related posts

മോറട്ടോറിയം കാലത്തെ ബാങ്കുകളുടെ കിട്ടാക്കടം 1.3 ലക്ഷം കോടി

Kerala Cooperator

ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ വേണ്ട; പണം കൈമാറാന്‍ ‘123 പേ’

Kerala Cooperator

പേമെന്റ് ആപ്പുകളിലെ ഐക്കണുകള്‍ ഏകീകരിക്കുന്നു

Kerala Cooperator
error: Content is protected !!