Kerala Cooperator

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ തുടക്കം പാലക്കാട്; ഉദ്ഘാടനം മുഖ്യമന്ത്രി

ഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14ന് പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വാരാഘോഷത്തിന്റെ ലോഗോ മുതിര്‍ന്ന സഹകാരി പി.എ. ഉമ്മറിനു കൈമാറി മന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു. സുല്‍ത്താന്‍പേട്ടയിലെ കേരള ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
സഹകരണമേഖലയിലെ  പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിഞ്ഞുവെന്ന് സഹകരണ മന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സഹകരണ സംരക്ഷണനിധി രൂപവത്കരിക്കാനുള്ള നടപടിയായി. സഹകരണമേഖല പ്രതിസന്ധിയിലാണെന്ന പ്രചാരവേലയ്ക്ക് തടയിടാനാണ് സഹകരണനിധി രൂപവത്കരിച്ചത്. പ്രാഥമിക സഹകരണസംഘങ്ങള്‍ കേരളബാങ്കില്‍ നിക്ഷേപിച്ച ലാഭവിഹിതത്തില്‍നിന്ന് സ്വരൂപിച്ച 1,200 കോടിയോളം രൂപയാണ് ഇതിനായി ഉപയോഗിച്ചത്. ഏതെങ്കിലും ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായാല്‍ പ്രത്യേകം പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി നിധിയില്‍നിന്ന് സഹായം നല്‍കും. സഹകരണമേഖലയില്‍ ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിധിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കേരള ബാങ്ക് ബോര്‍ഡ് അംഗവും മുതിര്‍ന്ന സഹകാരിയുമായ പി.എ. ഉമ്മര്‍ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതിയംഗം ഇ.എന്‍. രവീന്ദ്രന്‍ അധ്യക്ഷനായി. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, സഹകരണ ജോ. ഡയറക്ടര്‍ ബിജു ജേക്കബ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ജി. ബാബു, സഹകരണസംഘം ജോ. രജിസ്ട്രാര്‍ പി. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

തട്ടിപ്പുകാര്‍ ഒറ്റയ്ക്ക് അനുഭവിക്കണം; നയം വ്യക്തമാക്കി സഹകരണ എംപ്ലോയീസ് യൂണിയന്‍

Kerala Cooperator

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ലാതെ കേരള ബാങ്കില്‍ 22 ഇനം വായ്പകള്‍

Kerala Cooperator

സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നു

Kerala Cooperator
error: Content is protected !!