Kerala Cooperator

ചൂടിനെ നേരിടാന്‍ സഹകരണ ബാങ്കുകള്‍ തണ്ണീര്‍പന്തല്‍ ഒരുക്കുന്നു

ഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സഹകരണവകുപ്പ് കൂടി അതില്‍ പങ്കാളി ആവുന്നു.  എല്ലാ സംഘങ്ങളും തണ്ണീര്‍ പന്തലുകള്‍ ഒരുക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരുടെയും ഉദ്യാഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തില് സഹകരണ മന്ത്രി  വി.എന്‍.വാസവന്‍ നിര്‍ദ്ദേശം നല്‍കി.
എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും , വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കുവനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാന്‍ സഹകരണപ്രസ്ഥാനങ്ങള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അതേ രീതിയില്‍ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയില്‍ ഇതിന്റെ ഭാഗമാവുന്നത്.  വേനല്‍ അവസാനിക്കുന്നസമയം വരെ തണ്ണീര്‍ പന്തലുകള്‍ നിലനിര്‍ത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആര്‍എസ് എന്നിവ കരുതണം. പൊതുജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പും നല്‍കണം.   ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളില്‍ ഇതു നടപ്പാക്കണമെന്നാണ് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related posts

സഹകരണ സമൃദ്ധി; സഹകരണ വകുപ്പ് രൂപീകരണത്തിന്റെ കേന്ദ്ര ലക്ഷ്യം

Kerala Cooperator

മയ്യഴിയുടെ കഥാകാരന് വാഗ്ഭടാനന്ദൻ്റെ സഹകരണ സ്മൃതിയിൽ പിറന്നാൾ ആഘോഷം

Kerala Cooperator

പുല്‍പള്ളി സഹകരണ ബാങ്കില്‍ പോരടിച്ച് ജയിക്കാന്‍ രാഷ്ട്രീയ യുദ്ധം

Kerala Cooperator
error: Content is protected !!