Kerala Cooperator

മിൽമ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നാലുകോടി രൂപ നൽകും

ലബാർ മിൽമ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നാലുകോടി രൂപ നൽകും. ഫെബ്രുവരി ഒന്നുമുതൽ 28-വരെ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീരസംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ അധിക പാൽവിലയായി നൽകാനാണ് ഭരണസമിതിയോഗം തീരുമാനിച്ചത്.

പ്രതിദിനം ഏകദേശം ഏഴുലക്ഷം ലിറ്റർ പാലാണ് മലബാറിലെ ആറ് ജില്ലകളിലെ സഹകരണസംഘങ്ങളിലൂടെ മിൽമ വാങ്ങുന്നത്. ഇതുപ്രകാരം ഫെബ്രുവരിയിൽ മലബാറിലെ ക്ഷീരകർഷകരിലേക്ക് നാലുകോടി രൂപ അധിക പാൽവിലയായി എത്തിച്ചേരും.

മിൽമ ഡെയറിയിൽ സംഭരിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ അധികവിലയായി കണക്കാക്കി അർഹമായ ക്ഷീരസംഘങ്ങളുടെ അക്കൗണ്ടിലേക്ക് പാൽവിലയോടൊപ്പം നൽകും. ക്ഷീരസംഘങ്ങൾ ഈ തുക ക്ഷീരകർഷകർക്ക് നൽകും. അധിക പാൽവില കൂടി കൂട്ടുമ്പോൾ മിൽമ ക്ഷീരസംഘങ്ങൾക്ക് നൽകുന്ന ഒരുലിറ്റർ പാലിന്റെ വില 47.59 രൂപയാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിങ്‌ ഡയറക്ടർ ഡോ. പി. മുരളി എന്നിവർ അറിയിച്ചു.

Related posts

സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സമാപനം കോഴിക്കോട്

Kerala Cooperator

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ‘കേരളബാങ്ക് സമഗ്ര’

Kerala Cooperator

മില്‍മ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്  

Kerala Cooperator
error: Content is protected !!